Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഇന്ത്യക്കാരി ബലാത്സംഗത്തിന് ഇരയായി: പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്
Text By: UK Malayalam Pathram
യുകെയിലെ വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ ഇന്ത്യന്‍ വംശജയായ യുവതി (ഏകദേശം 20 വയസിനടുത്ത് പ്രായം) വംശീയ വിദ്വേഷത്താല്‍ പ്രേരിതമായി ബലാത്സംഗത്തിനിരയായതായി പോലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകിട്ട് 7.15 ന് ശേഷം വാല്‍സാല്‍ നഗരത്തിലെ പാര്‍ക്ക് ഹാള്‍ ഏരിയയിലെ തെരുവില്‍ ഒരു സ്ത്രീ വിഷമിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
സംഭവസ്ഥലത്തെത്തിയ പോലീസിനോട്, തനിക്കറിയാത്ത ഒരാളാണ് സമീപത്തെ ഒരു കെട്ടിടത്തില്‍ വെച്ച് ആക്രമിച്ചതെന്ന് കണ്ടെത്തി. ഈ സംഭവം പ്രദേശവാസികളെ ഞെട്ടിക്കുകയും മേഖലയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരണം അനുസരിച്ച്, പ്രതിക്ക് വെളുത്ത നിറവും 30 വയസിനടുത്ത് പ്രായവുമുണ്ട്. നീളംകുറഞ്ഞ മുടിയാണ്. കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് പുറത്തുവിടുകയും, ഇയാളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window