Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാനില്ല: വിവരം നല്‍കാന്‍ ഫോണ്‍ നമ്പര്‍ പുറത്തുവിട്ട് പോലീസ്
Text By: UK Malayalam Pathram
ബിര്‍ക്ക്‌ബെക്ക് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന അനുഷ് രാജന്‍ നായര്‍ (23) ഒക്ടോബര്‍ 21 മുതല്‍ കാണാനില്ല - വാര്‍ത്തകള്‍ പുറത്തു വന്നു.

ടോട്ടന്‍ഹാമിലെ യുണൈറ്റ് സ്റ്റുഡന്റ്‌സ് നോര്‍ത്ത് ലോഡ്ജ് (Unite Students - North Lodge, Tottenham) ഹോസ്റ്റലിലാണ് അനുഷിനെ അവസാനമായി കണ്ടത്. അതിനുശേഷം ഇയാളുമായി ബന്ധപ്പെടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

അനുഷ് താമസിച്ചിരുന്ന ഹോസ്റ്റല്‍ സഹവാസികളില്‍ ചിലരില്‍ നിന്ന് വംശീയ അധിക്ഷേപവും വാക്കാലുള്ള പീഡനവും നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മൂന്നു ദിവസത്തിലേറെയായി യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും സഹപാഠികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം തേടുകയാണ്.

അനുഷിന്റെ കുടുംബാംഗങ്ങള്‍ മകന്റെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയിലാണ്. ഏതെങ്കിലും വിവരം ലഭിക്കുന്നവര്‍ ബ്രിട്ടീഷ് പോലീസിനെയോ അല്ലെങ്കില്‍ കുടുംബാംഗങ്ങളെയോ 07455844224 / +91 97698 48324 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളി സമൂഹം അനുഷിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window