Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഹീത്രൂവില്‍ താമസിക്കുന്ന മലയാളി യുവാവ് അന്തരിച്ചു: മരണം ഉറക്കത്തിനിടെ: വിട പറഞ്ഞത് അമേരിക്കയില്‍ നിന്ന് യുകെയില്‍ എത്തിയ ബെറിന്‍
Text By: UK Malayalam Pathram
ഹീത്രു മലയാളിയായ ബെറിന്‍ വര്‍ഗീസാണ് മരണമടഞ്ഞത്. വെറ്റിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ബെറിനെ രാവിലെ വിളിച്ചുണര്‍ത്താന്‍ ഭാര്യ ചെല്ലുമ്പോള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം സ്ഥിരീകരിക്കുകയായിരുന്നു. മാതാപിതാക്കളും ഭാര്യയും അഞ്ചു വയസ്സുള്ള മകളും ഉള്‍പ്പെട്ടതാണ് ബെറിന്റെ കുടുംബം.

നാട്ടില്‍ വെറ്റിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ബെറിന്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തിയ ശേഷമാണ് ഹീത്രൂവിലേക്ക് താമസമാക്കിയത്. പത്തനംതിട്ട ചിറ്റാര്‍ സ്വദേശികളാണ് ബെറിന്റെ കുടുംബം. ബെറിന്റെ സഹോദരന്‍ നോര്‍വിച്ചിലും സഹോദരി അയര്‍ലന്‍ഡിലുമാണ്. കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ അയര്‍ലന്‍ഡിലെ മകളുടെ അരികിലേക്ക് പോയത്. ബെറിന്റെ മരണ വിവരം അറിഞ്ഞ് മാതാപിതാക്കള്‍ തിരിച്ചെത്തി.
 
Other News in this category

 
 




 
Close Window