Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ജോലി സ്ഥലത്ത് എക്‌സ്‌പ്ലോയിറ്റ് ചെയ്യപ്പെടുന്നുണ്ടോ? സമ്മര്‍ദത്തിലാക്കി ജോലി ചെയ്യിക്കുന്നുണ്ടോ? പരാതിപ്പെടൂ, വിസ എക്സ്റ്റന്‍ കിട്ടും
Text By: UK Malayalam Pathram
കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസമേകുന്ന സുപ്രധാന പ്രഖ്യാപനവുമായി ഹോം ഓഫീസ്. സ്‌കില്‍ഡ് വര്‍ക്കേഴ്സിന് സുരക്ഷ ഒരുക്കാനായി ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചാണ് യുകെ ഈ ആശ്വാസമേകുന്നത്. ഏതെങ്കിലും എംപ്ലോയര്‍ക്കായി ജോലി ചെയ്യുന്നവര്‍ ആധുനിക അടിമത്തത്തിന് ഇരയാകുന്നുവെന്ന് ഹോം ഓഫീസ് കണ്ടെത്തിയാല്‍ വിസ അനുവദിച്ചിട്ടുള്ള കാലപരിധിയില്‍ തുടര്‍ന്നും ഇവര്‍ക്ക് യുകെയില്‍ തുടരാനും, ജോലി ചെയ്യാനും അനുമതിയുണ്ടാകും. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രകാരമുള്ള മാറ്റങ്ങള്‍ വ്യാഴാഴ്ച നിലവില്‍ വരും. ആധുനിക അടിമത്തത്തിന്റെയും, ഗാര്‍ഹിക പീഡനത്തിന്റെയും ഗണത്തില്‍ വരുന്ന അവസ്ഥകള്‍ നേരിടുന്നവര്‍ക്കു വേണ്ടിയാണ് നടപടി.
സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുള്ളവര്‍ക്ക് സ്പോണ്‍സര്‍ അനുവദിച്ചിട്ടുള്ള ജോലി ചെയ്യാന്‍ മാത്രമാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഇരകളായി തിരിച്ചറിഞ്ഞാല്‍ ഈ നിബന്ധന ഒഴിവാകുന്നതാണ് നിയമമാറ്റം.

എംപ്ലോയറില്‍ നിന്നും ചൂഷണം നേരിട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇരകളെ പ്രോത്സാഹിപ്പിക്കുകയാണ് നടപടിയുടെ ഉദ്ദേശമെന്ന് ഹോം ഓഫീസ് പറഞ്ഞു. ജോലിക്കാരെ ചൂഷണം ചെയ്യാന്‍ സ്പോണ്‍സര്‍ഷിപ്പ് സിസ്റ്റം ഉപയോഗിക്കുന്നത് തടയാനും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ.
 
Other News in this category

 
 




 
Close Window