Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ആയിരക്കണക്കിന് സുന്ദരികളെ പിന്നിലാക്കി യുകെയിലെ മലയാളി പെണ്‍കുട്ടി മിസ് ടീന്‍ യൂണിവേഴ്‌സ് യുകെയുടെ ഫൈനല്‍ റൗണ്ടിലേക്ക്
Text By: UK Malayalam Pathram
മിസ് ടീന്‍ യൂണിവേഴ്‌സ് യുകെയുടെ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍. യുകെയിലുടനീളമുള്ള ആയിരക്കണക്കിന് മത്സരാര്‍ഥികളില്‍ നിന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിനെ പ്രതിനിധീകരിച്ചാണ് 18കാരിയായ വൈക ഈ നേട്ടം സ്വന്തമാക്കിയത്. മത്സരരംഗത്തെ ഏക മലയാളി മത്സരാര്‍ഥിയെന്ന പ്രത്യേകതയും വൈകയ്ക്കുണ്ട്. മത്സരത്തിലെ ഏറ്റവും നിര്‍ണായക ഘട്ടമായ ടോപ്പ് 5 ഫൈനല്‍ റൗണ്ടിലേക്കുള്ള പബ്ലിക് വോട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ 3 വരെ വോട്ട് രേഖപ്പെടുത്താം. ഏറ്റവും കൂടുതല്‍ പൊതുജന വോട്ടുകള്‍ നേടുന്ന മത്സരാര്‍ഥിക്ക് ടോപ്പ് 5 ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാനാകും. ഒരാള്‍ക്ക് ഒന്നിലധികം തവണ വോട്ട് ചെയ്യാവുന്നതാണ്. ഒരു വോട്ടിന് ഒരു പൗണ്ടാണ് നിരക്ക്.

''മിഡ്‌ലാന്‍ഡ്‌സ് മേഖലയെയും മലയാളി സമൂഹത്തെയും പ്രതിനിധീകരിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ട്,'' വൈക പറഞ്ഞു.

മിസ് ടീന്‍ യൂണിവേഴ്‌സ് യുകെ കിരീടം നേടുന്ന വിജയിക്ക് കൊളംബിയയില്‍ നടക്കുന്ന മിസ് ടീന്‍ യൂണിവേഴ്‌സ് ആഗോള മത്സരത്തില്‍ യുകെയെ പ്രതിനിധീകരിക്കാനുള്ള അവസരവും ലഭിക്കും

ലണ്ടനില്‍ മാതാപിതാക്കളായ അജിത് ചിറ്റാരിലും രാജിയോടുമൊപ്പം താമസിക്കുന്ന വൈകയ്ക്ക് നേരത്തെയും സൗന്ദര്യമത്സര വേദികളില്‍ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. കഴിഞ്ഞ വര്‍ഷം മിസ് ടീന്‍ ടെല്‍ഫോര്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കണ്ണൂര്‍ സ്വദേശികളായ കുടുംബവേരുകളുള്ള വൈക കുട്ടിക്കാലം മുതല്‍ മോഡലിംഗിലും പരസ്യചിത്രങ്ങളിലെ അഭിനയത്തിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

ഭാവിയില്‍ ഏവിയേഷന്‍ രംഗത്ത് കരിയര്‍ കെട്ടിപ്പടുക്കുകയാണ് വൈകയുടെ ലക്ഷ്യം. ഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്ന പിതാവിന്റെയും ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന മാതാവിന്റെയും ശക്തമായ പിന്തുണയാണ് തന്റെ മുന്നേറ്റത്തിന് കരുത്തെന്ന് വൈക പറയുന്നു.
 
Other News in this category

 
 




 
Close Window