Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.9319 INR
ukmalayalampathram.com
Fri 21st Aug 2026
 
 
UK Special
  Add your Comment comment
ഏഞ്ചല്‍ ജെറോമിന് വിടചൊല്ലാന്‍ ബാസില്‍ഡണ്‍; പബ്ലിക് വ്യൂയിങും ഹോംഗോയിങ് സര്‍വീസും ഓഗസ്റ്റ് 24ന്
reporter

ബാസില്‍ഡണ്‍: യുകെയില്‍ ഓഗസ്റ്റ് ഒന്നിന് അന്തരിച്ച മലയാളി യുവതി ഏഞ്ചല്‍ ജെറോമിന്റെ സ്മരണകള്‍ പങ്കുവെച്ചുകൊണ്ടുള്ള പബ്ലിക് വ്യൂയിങും ഹോംഗോയിങ് സര്‍വീസും ഓഗസ്റ്റ് 24 തിങ്കളാഴ്ച നടക്കും. ക്രൈസ്റ്റ്വേ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ബാസില്‍ഡണിലെ ബാസില്‍ഡണ്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ ക്ലബ്ബില്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെയാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏഞ്ചലിന്റെ ജീവിതത്തെ സ്‌നേഹത്തോടെയും നന്ദിയോടെയും അനുസ്മരിക്കുന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും സഭാവിശ്വാസികളും സുഹൃത്തുക്കളും പങ്കെടുക്കും. ഏഞ്ചലിനൊപ്പമുള്ള ഓര്‍മകളും അനുഭവങ്ങളും പങ്കുവെച്ച് പ്രിയപ്പെട്ടവള്‍ക്ക് വിടചൊല്ലുന്നതിനുള്ള അവസരമായാണ് ചടങ്ങ് ഒരുക്കിയിരിക്കുന്നത്.

ബാസില്‍ഡണ്‍ ക്രൈസ്റ്റ്വേ ചര്‍ച്ച് അംഗവും പത്തനംതിട്ട ചാന്തുകാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏഞ്ചല്‍ (28) ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാസില്‍ഡണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ ഏഞ്ചലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും യുകെയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരുന്നു.

 
Other News in this category

 
 




 
Close Window