|
ജിസിഎസ്ഇ പരീക്ഷയില്‍ പതിവുപോലെ മികച്ച വിജയം കൈവരിച്ചു മലയാളി വിദ്യാര്‍ത്ഥികള്‍. ഗ്ലോസ്റ്റര്‍ ദി ക്രിപ്റ്റ് ഗ്രാമര്‍ സ്‌കൂളില്‍ നിന്നും മികച്ച വിജയം കൈവരിച്ചിരിക്കുകയാണ് ബ്രിസ്റ്റോളിലെ ഏഥന്‍ ജിനേഷ്. എഴുതിയ പത്ത് വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയാണ് ഏഥന്‍ വിജയം കൈവ്വരിച്ചത്. പത്തനംതിട്ട സ്വദേശികളായ ജിനേഷ് ബേബി, ബിന്ദു മേരി ജിനേഷ് എന്നിവരുടെ മകനാണ് ഏഥന്‍.
എഞ്ചിനിയറിങ് മേഖലയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന ഏഥന്‍ മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ എ ലവല്‍ പഠനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. പഠനത്തിനൊപ്പം ചെസും ഏഥന്റെ പ്രിയ ഹോബിയാണ്. ഏഥന്റെ സ്‌കൂളായ ഗ്ലോസ്റ്റര്‍ ദി ക്രിപ്റ്റ് ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ഇവാന്‍ ജിനേഷാണ് സഹോദരന്‍.
ലണ്ടനിലെ ഡൗവയ് മാര്‍ട്ടിഴ്‌സ് കത്തൊലിക് സ്‌കൂളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി അഭിമാന വിജയം കരസ്ഥമാക്കിയിരിക്കുകയാണ് ഓസ്റ്റിന്‍ മാത്യു സന്തോഷ്. 5 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഓസ്റ്റിനും കുടുംബവും ദുബൈയില്‍ നിന്നും ലണ്ടനില്‍ എത്തിയത്. സഹോദരിയായ അവേലി സന്തോഷ് ഇതേ സ്‌കൂളില്‍ നിന്നും GCSE ക്കും, A-level നും അത്യുന്നത വിജയം കരസ്ഥമാക്കി ഇപ്പോള്‍ പ്രശസ്തമായ oxford യൂണിവേഴ്സിറ്റിയില്‍ നിയമ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
മാതാപിതാക്കള്‍ കോഴിക്കോട് കോടഞ്ചേരി സ്വദേശി വട്ടപ്പാറയില്‍ കുടുംബംഗാമായ സന്തോഷും, കണ്ണിവയല്‍, താന്നിക്കല്‍ കുടുംബാംഗമായ ഷിബിയും ആണ്. പിതാവ് സന്തോഷിനു ലണ്ടനില്‍ ബിസിനസ്സും, മാതാവ് ഷിബി NHS -ല്‍ സ്പെഷ്യലിസ്റ്റ് നഴ്സും ആണ്. സഹോദരന്‍ എഡ്വിനും ഇതേ സ്‌കൂളില്‍ സഹോദരിയുടെയും സഹോദരന്റെയും പാത പിന്തുടരാനുള്ള ശ്രമത്തിലാണ്. ഓസ്റ്റിന്‍ കഴിഞ്ഞ വര്‍ഷം നടന്ന നാഷണല്‍ ലെവല്‍ സ്‌കൂള്‍ കമ്പ്യൂട്ടര്‍ കോപ്പറ്റീഷനില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മനസ്സിരുത്തി പരിശ്രമിച്ചാല്‍ ഏതു സ്വപ്നങ്ങളും അപ്രാപ്യമല്ല എന്നാണ് ഓസ്റ്റിനും, അവേലിയും അവരുടെ നേട്ടങ്ങളിലൂടെ ലക്ഷക്കണക്കിനുള്ള പ്രവാസി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്ന സന്ദേശം.
ബെര്‍ക്ക്‌ഷെയറിലെ റീഡിംഗ് ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ജോയല്‍ അബി, 9 'ഡബിള്‍ എ-സ്റ്റാര്‍' (double A-stars) ഗ്രേഡുകളും ആര്‍ട്ടില്‍ ഒരു 'എ' (A) ഗ്രേഡും നേടി ആണ് മികച്ച വിജയം കൈവരിച്ചത്. ഇംഗ്ലീഷ് സാഹിത്യവും ഭാഷയും, ഗണിതം, ജീവശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, പുരാതന ചരിത്രം, ലാറ്റിന്‍, ആര്‍ട്ട്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയ്‌ക്കൊപ്പം തിയോളജിയിലും ഫിലോസഫിയിലും AS ലെവല്‍ വിഷയങ്ങളും അദ്ദേഹം പഠിച്ചു.
ശാസ്ത്രവിഷയങ്ങളില്‍ താല്‍പ്പര്യമുള്ള ഈ മിടുക്കന്‍ , A-ലെവല്‍ പഠനത്തിനായി ഗണിതം, ഫര്‍ദര്‍ മാത്തമാറ്റിക്സ് (Further Math), ഭൗതികശാസ്ത്രം, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നത്.
NHS-ല്‍ ബയോമെഡിക്കല്‍ എന്‍ജിനീയറായും നഴ്സായും ജോലി ചെയ്യുന്ന അബി അലിയാസും ജയ അബിയുമാണ് മാതാപിതാക്കള്‍; സഹോദരി ഡോറ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ മെഡിസിന് പഠിക്കുന്നു. എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശികളാണ് ഈ കുടുംബം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ മരുമകനായ ആല്‍വിനും മികച്ച സ്‌കോര്‍ നേടിയാണ് ജിസിഎസ്ഇ കടമ്പ കടന്നത്. റോജി എം ജോണിന്റ സഹോദരി റിന്‍സി ജോണിന്റെ മകനാണ് ആല്‍വിന്‍. റെയിന്‍ഹാം മാര്‍ക്ക് ഗ്രാമര്‍ സകൂളില്‍ നിന്ന് ഇംഗ്ലീഷ്, കണക്ക്, മനശാസ്ത്രം, മാധ്യമപഠനം എന്നിവയിലാണ് വിജയം കൈവരിച്ചത്. |