യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇസ്രായേലിന്റെ പരമോന്നത പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.തിങ്കളാഴ്ച ഇസ്രായേല്‍ പാര്‍ലമെന്റ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 'സമാധാനത്തിന്റെ പ്രസിഡന്റ്' എന്ന് വിശേഷിപ്പിക്കുകയും അടുത്ത വര്‍ഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിനായി ആഗോളതലത്തില്‍ പ്രചാരണം നടത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.അടുത്ത വര്‍ഷം ട്രംപിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണും മറ്റ് ആഗോള പാര്‍ലമെന്ററി നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പദ്ധതികള്‍ ഇസ്രായേല്‍ പാര്‍ലമെന്റ് സ്പീക്കര്‍ അമീര്‍ ഒഹാന പ്രഖ്യാപിച്ചു. |