|
നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം നടത്താന്‍ സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങളുടെ അടുത്തെത്തി പഠനം നടത്തും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു,
നവകേരളം വികസന ക്ഷേമ പദ്ധതിയിലൂടെ ജനങ്ങളെ നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകം ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. എല്ലാ കുടുംബങ്ങളില്‍ നിന്നും അനുഭവങ്ങളും അഭിപ്രായം അടക്കം തേടുവാനും ഇത് വഴി സാധിക്കും. 2026 ജനവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെ സാമൂഹിക സന്നദ്ധ സേനയുടെ സേവനം ഉപയോഗിച്ച് കൊണ്ട് ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. വീടുകളിലെത്തി നേരിട്ട് ജനങ്ങളുമായി സംവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. |