ഇസ്രയേലും പലസ്തീനും തര്‍ക്കഭൂമിയാക്കിയ ഗാസയിലെ യുദ്ധത്തിന് രണ്ടുവര്‍ഷക്കാലം നീണ്ടു നിന്ന ദുരിതങ്ങള്‍ക്കു ശേഷം സമാപനം. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎസ് എന്നി രാജ്യങ്ങളുടെ തലവന്‍മാര്‍ സമാധാന കരാറില്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് നിര്‍ണായക തീരുമാനം. രണ്ട് വര്‍ഷത്തെ യുദ്ധത്തിന് ശേഷം ഗസ്സയില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ''വേദനാജനകമായ ഒരു പേടിസ്വപ്നത്തിന്'' അറുതി വരുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.''വൈറ്റ് ഹൗസില്‍ ഇസ്രായേലിന് ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്ത്'' എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ പ്രശംസിച്ചത്. ഗസ്സയെ പുനര്‍നിര്‍മ്മിക്കുന്നതില്‍ താന്‍ മുഖ്യ പങ്കാളിയാകുമെന്നും ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പറഞ്ഞു.