ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അടിസ്ഥാനമായ മെഷീന്‍ ലേണിങ് വിദ്യകള്‍ വികസിപ്പിച്ച രണ്ട് ഗവേഷകര്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ പങ്കിട്ടു. യു എസ് ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജിയോഫ്രി ഹിന്റണ്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. നിര്‍മിത ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സാധ്യമാക്കിയ മൗലികമായ കണ്ടെത്തലുകളും മുന്നേറ്റവും സാധ്യമാക്കിയതിനാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കുന്നതെന്ന് നൊബേല്‍ അക്കാദമി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഫിസിക്സിന്റെ പിന്തുണയോടെയാണ്, നിര്‍മിത ന്യൂറല്‍ ശൃംഖലകളെ പരിശീലിപ്പിച്ചെടുക്കാന്‍ ഇവര്‍ വഴികണ്ടെത്തിയത്. യു എസില്‍ പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഹോപ്ഫീല്‍ഡ്. കാനഡയില്‍ ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ഹിന്റണ്‍. |