ബെംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഇട്ട പൂക്കളം അലങ്കോലമാക്കിയ യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. നഗരത്തിലെ തന്നിസാന്ദ്രയിലെ മൊണാര്‍ക്ക് സെറിനിറ്റി ഫ്‌ലാറ്റിലാണ് സംഭവം. കുട്ടികള്‍ ഇട്ട പൂക്കളമാണ് മലയാളിയായ സ്ത്രീ ചവിട്ടി നശിപ്പിച്ചത്.
ഫ്‌ളാറ്റിലെ മറ്റുള്ളവര്‍ പറഞ്ഞിട്ടും ഇവര്‍ പൂക്കളം അലങ്കോലപ്പെടുത്തുന്നതില്‍ നിന്ന് പിന്മാറാന്‍ തയാറായില്ല. ഫ്‌ലാറ്റിലെ അസോഷിയേഷനും യുവതിയും തമ്മിലുള്ള തര്‍ക്കമാണ് ഇതിന് പിന്നിലെന്നാണ് വിവരം. ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
'നിങ്ങ?ള്‍ ആ കാല് അവിടെ നിന്ന് മാറ്റൂ.. പൂക്കളം ഇട്ടിരിക്കുന്നത് നോക്കൂ, ദയവായി ആ പൂക്കളത്തില്‍ നിന്ന് ഇറങ്ങൂ'- അടുത്ത് നില്‍ക്കുന്നയാള്‍ യുവതിയോട് പറയുമ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരുന്നു. 'നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട്, ഓരോന്ന് ചെയ്യുമ്പോള്‍ ഓര്‍ക്കണം'. |