വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളില്‍ 129 പേര്‍ മരിച്ചു. 69 പേരെ കാണാതായി. വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടന്ന ആയിരത്തിലധികം പേരെ രക്ഷിക്കാനായെന്ന് സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരില്‍ 34 പേര്‍ കാഠ്മണ്ഡു താഴ്വരയില്‍ നിന്നുള്ളവരാണ്. നേപ്പാളില്‍ മൂന്ന് ദിവസത്തേക്ക് സ്‌കൂളുകള്‍ അടച്ചു. സര്‍വ്വകലാശാലകള്‍ക്കും സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മോശം കാലാവസ്ഥ റോഡ് വ്യോമ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.സായുധ പൊലീസ് സേനയുടെയും നേപ്പാള്‍ പൊലീസിന്റേയും കണക്കുകള്‍ പ്രകാരം 69 പേരെ കാണാതാവുകയും 100-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാഠ്മണ്ഡു താഴ്വരയില്‍ കനത്ത നാശനഷ്ടമുണ്ടായതായി നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് സ്ഥിരീകരിച്ചു.
നേപ്പാള്‍ ആര്‍മി, സായുധ പൊലീസ് സേന, നേപ്പാള്‍ പൊലീസ് എന്നിവര്‍ രാജ്യത്തുടനീളം രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ലേഖക് പറഞ്ഞു. രാജ്യത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. |