Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തലമുറ മാറ്റം; സ്റ്റാലിന്‍ മകനെ മുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്
Text By: Reporter, ukmalayalampathram
തമിഴ്നാട്ടില്‍ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി ആയേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. നിലവില്‍ യുവജനക്ഷേമ കായികവകുപ്പ് മന്ത്രിയാണ് ഉദയനിധി സ്റ്റാലിന്‍. എം കരുണാധിധി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മകന്‍ എം കെ സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയായിരുന്നു. ഇന്ന് 11.30 ഒരു ചടങ്ങ് ഉണ്ട് അതില്‍ നിര്‍ണായക തീരുമാനം ഉണ്ടായേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്.

ഉദയനിഥി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി പദത്തിലെത്തിയേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കിയിരുന്നു. നിങ്ങള്‍ മനസില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു എം കെ സ്റ്റാലിന്റെ പരാമര്‍ശം.അമേരിക്കയില്‍ നിന്നും തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രിസഭ പുനസംഘടന ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
Other News in this category

 
 




 
Close Window