Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മേനോനല്ല, അതു മേനന്‍ ആണ്; സ്വന്തം പേരില്‍ ട്വിസ്റ്റ് വരുത്തി നിത്യ മേനോന്‍
Text By: Reporter, ukmalayalampathram
യഥാര്‍ത്ഥ പേര് നിത്യ 'മേനോന്‍' എന്നല്ലെന്നാണ് നടി നിത്യ മേനന്‍. 'മേനന്‍' എന്നത് താന്‍ കണ്ടുപിടിച്ച പേരാണെന്നും മേനോന്‍ എന്നല്ല വായിക്കേണ്ടതെന്നും നിത്യ പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം. എന്‍.എസ്. നിത്യ എന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ സിനിമയില്‍ എത്തിയപ്പോള്‍ മേനന്‍ എന്നത് മേനോന്‍ എന്ന് മാധ്യമങ്ങള്‍ എഴുതുക ആയിരുന്നുവെന്നും നിത്യ പറയുന്നു.

ന്യൂമറോളജി പ്രകാരമാണ് തന്റെ പേരിട്ടത്. അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യക്ഷരം എടുത്ത് മേനന്‍ എന്ന വാക്ക് ഉപയോ?ഗിക്കുക ആയിരുന്നു. അമ്മയുടെ പേര് നളിനിയും അച്ഛന്റെ പേര് സുകുമാര്‍ എന്നുമാണ്. എന്‍, എസ് എന്നീ അക്ഷരങ്ങള്‍ക്ക് ചേരുന്നത് 'എന്‍ എം എന്‍ എം' എന്ന് ന്യൂമറോളജി പ്രകാരം കണ്ടെത്തി. അതിനെയാണ് പരിഷ്‌കരിച്ച് മേനന്‍ എന്നാക്കി മാറ്റിയതെന്ന് നിത്യ പറയുന്നു.

അയ്യങ്കാര്‍ കുടുംബത്തിലുള്ള ആളാണ് നിത്യയുടെ അച്ഛന്‍. അമ്മ മേനോന്‍ പശ്ചാത്തലത്തില്‍ ഉള്ള ആളും. എങ്കിലും ഇരുവരുടെയും ജതി മകളുടെ പേരില്‍ വരരുതെന്ന് അവര്‍ ആ?ഗ്രഹിച്ചിരുന്നുവെന്ന് നിത്യ പറയുന്നു.
 
Other News in this category

 
 




 
Close Window