Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നിന്നു രക്ഷപെട്ട ജാന്‍സന്‍ വാഹനാപകടത്തില്‍ മരിച്ചു
Text By: Reporter, ukmalayalampathram
വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തില്‍ പരുക്കേറ്റ ജന്‍സണ്‍ മരണത്തിന് കീഴടങ്ങി. 8. 57 ന് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. കല്‍പ്പറ്റ വെള്ളാരം കുന്നില്‍ വാഹനാപകടത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്.

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ആയിരുന്നു. ശ്രുതി അടക്കം 9 പേര്‍ക്കാണ് ഒമ്‌നി വാനും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ പരുക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യക്കും പരിക്കേറ്റിരുന്നു. ദുരന്തത്തില്‍ ലാവണ്യക്കും മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു.
ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സനും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത് ഇന്നലെയാണ്. കാലിനു പരുക്കേറ്റ ശ്രുതി കല്‍പ്പറ്റ ആശുപത്രിയിലാണ് ചികിത്സയില്‍ ഉള്ളത്.

ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. ശ്രുതിയും ജെന്‍സനും സഞ്ചരിച്ച വാന്‍ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരുക്കുപറ്റിയ മറ്റു ബന്ധുക്കളും കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ലോകത്തെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ജൂലൈ 30ന് ആയിരുന്നു. അന്ന് പുലര്‍ച്ചയുണ്ടായ ദുരന്തത്തില്‍ ശ്രുതിക്ക് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ അച്ഛന്‍, അമ്മ, സഹോദരി എന്നിവരെ നഷ്ടമായി. ദീര്‍ഘനാളായി പ്രണയത്തില്‍ ആയിരുന്ന ജെന്‍സനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ച് ഒരു മാസത്തിനു ശേഷമാണ് പ്രിയപ്പെട്ടവരും സ്വപ്നങ്ങളും എല്ലാം മണ്ണിനടിയില്‍ ആയത്. ശ്രുതിയുടെ വിവാഹം ഡിസംബറില്‍ ആണ് തീരുമാനിച്ചിരുന്നത്. ഇതിനായി സ്വരുക്കൂട്ടി വെച്ച് നാലര ലക്ഷം രൂപയും 15 പവനും മാസങ്ങള്‍ക്ക് മുന്‍പ് പണിത വീടും എല്ലാം ആ ദിവസം മണ്ണിലമര്‍ന്നു.
 
Other News in this category

 
 




 
Close Window