Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
Teens Corner
  Add your Comment comment
യുകെയിലെ തത്വമസി ഹിന്ദു കള്‍ച്ചറല്‍ കമ്യൂണിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രൗഢമായ വിഷു ആഘോഷിച്ചു
Text By: Team ukmalayalampathram
യുകെയിലെ തത്വമസി ഹിന്ദു കള്‍ച്ചറല്‍ കമ്യൂണിറ്റി വിഷു ആഘോഷിച്ചു. ഇതോടൊപ്പം വാര്‍ഷിക ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗ് നടത്തി. ഈസ്റ്റ് ബ്രന്റ് വില്ലേജ് ഹാളിലാണ് പരിപാടികള്‍ നടത്തിയത്. പുതിയ ഭരണാസമിതി അംഗങ്ങളായി ഹരിദാസ് നായര്‍ (പ്രസിഡന്റ്)ശബരിസുകുമാരന്‍ (വൈസ് പ്രസിഡന്റ്),അരവിന്ദ് നായര്‍ (സെക്രട്ടറി ),വൈശാഖ് (ജോയിന്‍ സെക്രട്ടറി ),അഭിലാഷ് നായര്‍ (ട്രെഷറര്‍ ).അരുണ്‍ നായര്‍, അഭിലാഷ് നായര്‍,സനൂപ്, രഞ്ജിത്ത്ലാല്‍, അമ്പിളി ഹരിദാസ്,ആര്യ ദിലീപ്. എന്നിവരെ തെരഞ്ഞെടുത്തു.
വിഷു ആഘോഷങ്ങള്‍ പ്രസിഡന്റ് ഹരിദാസ് നായരും ഭരണാസമിതി അംഗങ്ങളും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു. വിഷു ക്കണിയും വിഷു കൈ നീട്ടവും, കേരള തനിമയോട് ഉള്ള സ്വാദിഷ്ടമായ വിഷുസദ്യയും വിഷു ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. അതിനുശേഷം വര്‍ണ്ണ വിസ്മയമായ കലാപരിപാടികളും അരങ്ങേറി. തത്വമസി കുടുംബത്തിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു.
 
Other News in this category

 
 




 
Close Window