Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ വൈദ്യുതി ഇന്നു മുതല്‍ മേഖല തിരിച്ച് വൈദ്യുതി മുടക്കം: ആദ്യം നിയന്ത്രണം ചൂട് കൂടുതലുള്ള പാലക്കാട് ജില്ലയില്‍
Text By: Team ukmalayalampathram
വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തില്‍ പാലക്കാട്ട് നിയന്ത്രണമേര്‍പ്പെടുത്തി. രാത്രി ഏഴിനും അര്‍ധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാര്‍ക്കാട്, അലനല്ലൂര്‍, കൊപ്പം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂര്‍, വടക്കഞ്ചേരി, കൊടുവായൂര്‍, നെന്മാറ,ഒലവക്കോട് സബ്‌സ്റ്റേഷനുകളിലാണ് നിയന്ത്രണം. മേഖലകളില്‍ നിയന്ത്രണത്തിനു ചീഫ് എഞ്ചിനീയര്‍മാരെ കെഎസ്ഇബി ചുമതലപ്പെടുത്തിയിരുന്നു.
അതേ സമയം, സംസ്ഥാനത്ത് കൊടുംചൂടില്‍ കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ കെഎസ്ഇബി മാര്‍ഗ നിര്‍ദേശം പുറത്തിറക്കി . രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയാണ് വൈദ്യുതി ക്രമീകരണം വരുത്തേണ്ടത്. രാത്രി 9 കഴിഞ്ഞാല്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളും പ്രവര്‍ത്തിപ്പിക്കരുത്. വീടുകളില്‍ എസി 26 ഡിഗ്രിക്ക് മുന്നില്‍ ക്രമീകരിക്കണം. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെഎസ്ഇബി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ജല വിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റി പംബിങ് ക്രമീകരിക്കണം നടത്തണമെന്നും ലിഫ്റ്റ് ഇറിഗേഷന്‍ പമ്പുകള്‍ പീക്ക് സമയത്ത് ഉപയോഗിക്കരുതെന്നും വാട്ടര്‍ അതോരിറ്റിക്കും നിര്‍ദ്ദേശമുണ്ട്.
 
Other News in this category

 
 




 
Close Window