Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.5365 INR  1 EURO=102.1972 INR
ukmalayalampathram.com
Tue 04th Nov 2025
 
 
കായികം
  Add your Comment comment
ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു
Text By: Team ukmalayalampathram
78 വയസായിരുന്നു. ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായിരുന്നു ബോവര്‍. രണ്ട് തവണ ബാലന്‍ഡിയോര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.

1974ലാണ് കളിക്കാരനായി ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ ലോകകപ്പ് നേടിയത്. ശേഷം 1990ല്‍ ബോവര്‍ പരിശീലകനായിരിക്കുമ്പോഴും ലോകകപ്പ് സ്വന്തമാക്കാന്‍ ജര്‍മന്‍ ഫുട്ബോള്‍ ടീമിന് കഴിഞ്ഞു. ജര്‍മന്‍ ഫുട്‌ബോളിന്റെ ഐക്കണായ ബോവര്‍ ഡെര്‍ കൈസര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

2006 ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ 2017 ല്‍ ബെക്കന്‍ബോവര്‍ ആരോപണങ്ങളുടെ നിഴലില്‍ വന്നതോടെ ബോവറുടെ പോസ്റ്റ്-പ്ലേയിംഗ് ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു. ഈ കേസില്‍ 2020ല്‍ ബോവറിനെതിരായ വിചാരണ അവസാനിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window