Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=114.2204 INR  1 EURO=97.0026 INR
ukmalayalampathram.com
Wed 30th Apr 2025
 
 
ആരോഗ്യം
  Add your Comment comment
സ്ഥിര മദ്യപാനം നിമിത്തം ടൈപ്പ് 2 പ്രമേഹവും ഡിമെന്‍ഷ്യയും സംഭവിക്കാം: പഠന റിപ്പോര്‍ട്ട്
Text By: Team ukmalayalampathram
മദ്യം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെയും ഡിമെന്‍ഷ്യയുടെയും സാധ്യത കൂട്ടുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നു. ഡിമെന്‍ഷ്യ വരാന്‍ കാരണമായ 161 ഘടകങ്ങള്‍ പരിശോധിക്കുകയും മസ്തിഷ്‌കത്തില്‍ അവയുടെ സ്വാധീനവും വിലയിരുത്തിയുമാണ് പഠനം നടത്തിയത്. കൗമാരത്തിന്റെ അവസാനത്തില്‍ ആരംഭിക്കുകയും വാര്‍ദ്ധക്യത്തിന്റെ ആദ്യകാലത്ത് ബലഹീനമാവുകയും ചെയ്യുന്ന തലച്ചോറിലെ ചില കോശങ്ങള്‍ തിരിച്ചറിഞ്ഞതാണ് ശാസ്ത്രജ്ഞരെ പുതിയ കണ്ടെത്തലിന് സഹായിച്ചത്.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിര്‍ണ്ണായകമായ പുതിയ പഠനം നടത്തിയത്. മദ്യത്തിന്റെ അളവ് കൂടുതലാകുന്നതാണ് രോഗികള്‍ക്ക് ഏറ്റവും പ്രശനം സൃഷ്ടിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത് . അപകടസാധ്യത കൂടുതലായ ശീതളപാനീയങ്ങളും പഞ്ചസാരയും കുറയ്ക്കുന്നത് രോഗികള്‍ക്ക് ഗുണം ചെയ്യും. രോഗബാധിതര്‍ രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവ കുറയ്ക്കുന്നത് മെച്ചപ്പെട്ട ആരോഗ്യസ്ഥിതി പ്രദാനം ചെയ്യും. മദ്യപാനം, പ്രമേഹം, വാഹന മലിനീകരണം എന്നിവയാണ് ഏറ്റവും ദോഷകരമെന്നാണ് പഠനം ചൂണ്ടി കാണിക്കുന്നത്.


നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ യുകെ ബയോബാങ്ക് ഡാറ്റാബേസില്‍ നിന്ന് 45 വയസും അതില്‍ കൂടുതലുമുള്ള 40,000 ആളുകളുടെ വിവരങ്ങളാണ് വിശകലനം ചെയ്തത് . മദ്യപാനവും പ്രമേഹവും മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളില്‍ കൂടുതല്‍ ഹാനികരമായി ബാധിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ഗ്വെനെല്ലെ ഡൗഡ് പറഞ്ഞു. രോഗസാധ്യത ഉള്ളവര്‍ മദ്യപാനം ഒഴിവാക്കുന്നതിലൂടെ ഡിമെന്‍ഷ്യയുടെ നിരക്ക് കുറയ്ക്കാന്‍ സാധിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഡിമെന്‍ഷ്യ തടയാനോ കാഠിന്യം കുറയ്ക്കാനോ ഉള്ള മരുന്നുകള്‍ ഒന്നും യുകെയില്‍ ലഭ്യമല്ല. എന്നാല്‍ ജീവിത രീതികളിലൂടെ ഡിമെന്‍ഷ്യയെ 40 ശതമാനം വരെ തടയാന്‍ കഴിയുമെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് യുകെയിലെ അല്‍ഷിമേഴ്സ് റിസര്‍ച്ച് പോളിസി മേധാവി ഡോക്ടര്‍ സൂസന്‍ മിച്ചല്‍ പറയുന്നു.
 
Other News in this category

 
 




 
Close Window