Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 13th Oct 2024
 
 
ആരോഗ്യം
  Add your Comment comment
കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ രാജ്യം ജര്‍മനി
Text By: Team ukmalayalampathram
കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ജര്‍മനി. ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധങ്ങള്‍ മറികടന്നാണ്ജര്‍മനി തീരുമാനമെടുത്തിരിക്കുന്നത്. നിയമം നടപ്പാക്കിയതിലൂടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി മാറുകയാണ് ജര്‍മനി.
നവംബറില്‍ ജര്‍മന്‍ മന്ത്രിസഭ പുതിയ കഞ്ചാവ് നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധങ്ങള്‍ മറികടന്നാണ് ജര്‍മനി തീരുമാനമെടുത്തിരിക്കുന്നത്. ജര്‍മനിയുടെ ഭരണസഖ്യം മുന്നോട്ടുവച്ച പുതിയ നിയമപ്രകാരം പരിമിതമായ അളവില്‍ കഞ്ചാവ് കൈവശം വയ്ക്കാനും കൃഷി ചെയ്യാനും അനുവദിക്കും.


18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈയില്‍ സൂക്ഷിക്കാനും മൂന്നുവരെ കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്താനും പുതിയ നിയമത്തില്‍ അനുമതി നല്‍കുന്നുണ്ട്. യൂറോപ്യന്‍ രാജ്യമായ നെതര്‍ലാന്‍ഡ്സും മാര്‍ട്ടയും, ലക്സംബര്‍ഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ജര്‍മനിയുടെ തീരുമാനം. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.


ബ്ലാക്ക് മാര്‍ക്കറ്റിലൂടെ ലഭിക്കുന്ന മലിനമായ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധവുണ്ട്. കഞ്ചാവിന്റെ ഉത്തരവാദിത്തപരമായ ഉപയോഗം സുഗമമാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ജര്‍മന്‍ കഞ്ചാവ് അസോസിയേഷന്‍ പറയുന്നത് പ്രകാരം ബ്ലാക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന കഞ്ചാവില്‍ ആരോഗ്യത്തിന് വലിയ രീതിയില്‍ ഹാനികരമാകുന്ന വസ്തുക്കള്‍ കലര്‍ത്താറുണ്ട്.


അതേ സമയം കഞ്ചാവ് ഉപയോഗം നാഡീവ്യൂഹത്തിന്റെ വികാസത്തെ ബാധിക്കുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തുടര്‍ച്ചയായ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കാന്‍സറിനും കാരണമാകാം. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ക്കുമെന്നും വിദഗ്ദര്‍ പറയുന്നു.
 
Other News in this category

 
 




 
Close Window