Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Oct 2026
 
 
UK Special
  Add your Comment comment
വ്യാജ കുറിപ്പടികളിലൂടെ എന്‍എച്ച്എസില്‍ 15 കോടിയുടെ തട്ടിപ്പ്; ഇന്ത്യന്‍ വംശജനായ ഫാര്‍മസിസ്റ്റിനും ജീവനക്കാരനും ആറുവര്‍ഷം തടവ്
reporter

ലണ്ടന്‍: വ്യാജ മരുന്നുകുറിപ്പടികള്‍ ഉപയോഗിച്ച് ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവനമായ എന്‍എച്ച്എസിനെ 13 ലക്ഷം പൗണ്ടിന്റെ, ഏകദേശം 15 കോടി രൂപയുടെ, തട്ടിപ്പിനിരയാക്കിയ കേസില്‍ ഫാര്‍മസിസ്റ്റിനും ജീവനക്കാരനും ആറുവര്‍ഷം വീതം തടവ്. ജിഗ്നേഷ് പട്ടേല്‍ (46), റാഹില്‍ പട്ടേല്‍ (42) എന്നിവരെയാണ് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. മൂന്നാഴ്ച നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വ്യാജ വിവരങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങളും കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട രണ്ട് കുറ്റങ്ങളുമാണ് ഇരുവര്‍ക്കുമെതിരെ തെളിഞ്ഞത്.

വടക്കന്‍ ലണ്ടനിലെ വൈസ് ഫാര്‍മസിയുടെ ഉടമയായ ജിഗ്നേഷ് പട്ടേല്‍, ആക്റ്റിഫാം ലിമിറ്റഡ് എന്ന മരുന്ന് മൊത്തവ്യാപാര സ്ഥാപനവും നടത്തിയിരുന്നു. സാധാരണയായി ആശുപത്രികളിലൂടെ മാത്രം നല്‍കുന്ന വിലകൂടിയ മരുന്നുകള്‍ ഈ ഫാര്‍മസിയില്‍നിന്ന് വിതരണം ചെയ്തതായി രേഖപ്പെടുത്തിയതാണ് എന്‍എച്ച്എസിന്റെ തട്ടിപ്പ് വിരുദ്ധ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കുറിപ്പടികളുടെ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെ അധികൃതര്‍ വിശദമായ പരിശോധന നടത്തി. രേഖകളില്‍ പേരുണ്ടായിരുന്ന ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടപ്പോള്‍, അവര്‍ ഈ മരുന്നുകള്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് വ്യക്തമായി. ബന്ധപ്പെട്ട രോഗികള്‍ക്ക് മരുന്നുകള്‍ ആവശ്യമായിരുന്നുവെന്ന് തെളിയിക്കുന്ന ചികിത്സാരേഖകളും ഉണ്ടായിരുന്നില്ല.

വ്യാജ കുറിപ്പടികളിലൂടെ സ്വന്തമാക്കിയ മരുന്നുകള്‍ യൂറോപ്പിലെ ഫാര്‍മസ്യൂട്ടിക്കല്‍ മൊത്തവ്യാപാര സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുകയായിരുന്നു ഇരുവരുമെന്ന് എന്‍എച്ച്എസ് കൗണ്ടര്‍ ഫ്രോഡ് അതോറിറ്റിയുടെ ഓപ്പറേഷന്‍സ് ആന്‍ഡ് എന്‍ഗേജ്‌മെന്റ് വിഭാഗം മേധാവി ബെന്‍ ഹാരിസണ്‍ പറഞ്ഞു. ബ്രിട്ടനിലും യൂറോപ്പിലുമായി തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. സ്പ്രൈസല്‍, നോക്സാഫില്‍, അട്രിപ്ല, എവിപ്ലേറ, ടോബ്രാമൈസിന്‍, ട്രുവാഡ, വൈറീഡ് എന്നീ ഏഴ് വിലകൂടിയ മരുന്നുകളാണ് ഫാര്‍മസിയില്‍നിന്ന് വിതരണം ചെയ്തതായി കണ്ടെത്തിയത്. ഇവ സാധാരണയായി പ്രാഥമിക ആരോഗ്യപരിചരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളല്ല. തട്ടിപ്പിലൂടെ നഷ്ടമായ തുക വീണ്ടെടുക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് എന്‍എച്ച്എസ് അറിയിച്ചു. ഇതിനായി 2002ലെ യുകെ പ്രൊസീഡ്സ് ഓഫ് ക്രൈം ആക്ട് പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിക്കാനാണ് തീരുമാനം.

 
Other News in this category

 
 




 
Close Window