Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടിയര്‍ 1 ജനറല്‍ അപേക്ഷകള്‍ ഇനി സ്വീകരിക്കില്ല
Immigration Adviser
ലണ്ടന്‍: ടിയര്‍ 1 ജനറല്‍ വിസയ്ക്കുള്ള ഓവര്‍സീസ് അപേക്ഷകള്‍ ഇനി സ്വീകരിക്കില്ലെന്നു യുകെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു. ഡിസംബര്‍ 22ന് അര്‍ധരാത്രി വരെയായിരുന്നു അപേക്ഷകള്‍ സ്വീകരിക്കുന്നതിന്റെ സമയപരിധി. ഇത് റീഓപ്പണ്‍ ചെയ്യാനുള്ള സാധ്യതയും യുകെബിഎ തള്ളിക്കളഞ്ഞിരിക്കുകയാണ്.

അതേസമയം, യുകെയിലുള്ളവര്‍ക്ക് ഇതേ കാറ്റഗറിയില്‍ അപേക്ഷിക്കാനുള്ള സമയം 2011 ഏപ്രില്‍ അഞ്ചു വരെ ഉണ്ടായിരിക്കും. ഏപ്രില്‍ ആറു മുതല്‍ ചില അപേക്ഷകള്‍ക്കു മാത്രം ട്രാന്‍സിഷനല്‍ അറേഞ്ച്‌മെന്റും അനുവദിക്കും. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീടു പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവിനെത്തുടര്‍ന്ന്, ലൈസന്‍സ്ഡ് ടിയര്‍ 2 സ്‌പോണ്‍സര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പുകളുടെ പരിധിയും 2011 ഏപ്രില്‍ അഞ്ചു വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 10,832 ആണ് ഇതിന്റെ പരിധി. മാറ്റങ്ങള്‍ പിന്നാലെ പ്രഖ്യാപിക്കും.

കുടിയേറ്റത്തിനു പരിധി നിശ്ചയിച്ചതു നിയമവിരുദ്ധമാണെന്നു കോടതി പറഞ്ഞിട്ടില്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ ചൂണ്ടിക്കാട്ടി. പരിധി നടപ്പാക്കിയ പ്രക്രിയയില്‍ മാത്രമാണ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടത്. ഇതു മറികടക്കാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടിയ ശേഷം പരിധി വീണ്ടും ഏര്‍പ്പെടുത്തും. പ്രതിവര്‍ഷ ഇമിഗ്രേഷന്‍ ക്യാപ്പിനും കോടതി വിധി ബാധകമല്ലെന്നു ഗ്രീന്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window