Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇനി ടിയര്‍ 1 വിസകള്‍ക്കും ബയോമെട്രിക്
പോള്‍ ജോണ്‍
ലണ്ടന്‍ : ടിയര്‍ 1 വിസകള്‍ക്കും ബയോമെട്രിക് ഏര്‍പ്പെടുത്തുന്നു. ഡിസംബര്‍ 14 മുതല്‍ ടിയര്‍ 1 (ജനറല്‍ ) ടിയര്‍ 1 (പോസ്റ്റ് സ്റ്റഡി വര്‍ക്ക്) ടിയര്‍ 5 വിസകള്‍ ബയോമെട്രിക് റസിഡന്റ് പെര്‍മിറ്റുകള്‍ക്ക് വഴിമാറും. ഇതനുസരിച്ച് ഡിസംബര്‍ 14 മുതല്‍ മേല്‍പ്പറഞ്ഞ വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ വിസ അപേക്ഷിക്കുന്ന സമയത്ത് അവരുടെ ഫിംഗര്‍ പ്രിന്റുകള്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിയില്‍ നല്‍കണം. പോസ്റ്റല്‍ ആപ്ലിക്കേഷന്‍ ആണെങ്കില്‍ വിസ അനുവദിക്കുന്നതിന് മുന്‍പ് അവരുടെ ഫിംഗര്‍ പ്രിന്റ് യുകെ ബോര്‍ഡര്‍ എജന്‍സി ഓഫീസില്‍ എത്തി നല്‍കണം.

വിസ അനുവദിച്ചു കഴിഞ്ഞാല്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ വിസ പതിച്ചു നല്‍കുന്നതും അവസാനിപ്പിക്കുകയാണ്. ഇതിന് പകരമായി പകരം ഇനി മുതല്‍ ഈ വിഭാഗത്തില്‍പ്പെട്ട വിസാ അപേക്ഷകര്‍ക്കു ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് കാര്‍ഡുകള്‍ നല്‍കും. ഈ കാര്‍ഡില്‍ അവരുടെ വിസയുടെ എല്ലാ വിവരങ്ങളും അടങ്ങിയിരിക്കും. അപേക്ഷകരുടെ ഫോട്ടോഗ്രാഫും പെര്‍മിറ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്തും. ഇതോടു കൂടി എല്ലാ ടിയര്‍ 1 വിസകളും ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റുകളാവും. ഡിപ്പന്റന്റ് വിസ അപേക്ഷിക്കുന്നവരും അവരുടെ ബയോമെട്രിക് യുകെബിഎയില്‍ എന്റോള്‍ ചെയ്യേണ്ടതായി വരും. പുതിയ നിയമം ഡിസംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരും.

ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് ഒരു വിദേശിയുടെ ഐഡന്റിന്റി കാര്‍ഡാണ്. അവരുടെ രാജ്യം, വര്‍ക്ക് ചെയ്യാനും പഠിക്കാനുമുള്ള അനുവാദം, കുടിയേറ്റ കാറ്റഗറി എന്നിവയും പ്രതിപാദിക്കുന്നതാണ് പെര്‍മിറ്റ്. ഇതിന് പുറമെയാണ് ഫോട്ടോയും, ഫിംഗര്‍ പ്രിന്റും കാര്‍ഡില്‍ രേഖപ്പെടുത്തും. യുകെയില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍ക്കും, അവകാശങ്ങള്‍ക്കും പെര്‍മിറ്റ് പ്രയോജനകരമാവും. ഇതു കൂടാതെ ജോലി നല്‍കുന്ന ആള്‍ക്ക് വിദേശ ജോലിക്കാരനെ നിയമത്തിന്റെ പരിരക്ഷയോടെ ജോലിയില്‍ പ്രവേശിപ്പിക്കാനും സാധിക്കും. നിയമപരമായി തന്നെയാണ് തങ്ങള്‍ യുകെയില്‍ തങ്ങുന്നതെന്ന് ഉറപ്പിക്കാനുള്ള സാക്ഷ്യപത്രമെന്ന ചുമതലയും പെര്‍മിറ്റ് നിര്‍വ്വഹിക്കുന്നു.

യുകെയില്‍ താമസം നീട്ടാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ നല്‍കുമ്പോള്‍ യുകെബിഎ ഓഫീസ് ബയോമെട്രിക് എന്റോള്‍മെന്റ് സെന്ററിലെത്തി ഫോട്ടോയും, ഫിംഗര്‍ പ്രിന്റും നല്‍കണം. പോസ്റ്റല്‍ ആപ്ലിക്കേഷനും ഇതേ രീതി തുടരും. എന്നാല്‍ ബയോമെട്രിക് ഡാറ്റ ഏജന്‍സി എടുത്താല്‍ തന്നെ അപേക്ഷ അംഗീകരിച്ചതായി ഉറപ്പാക്കാന്‍ കഴിയില്ല. വിജയകരമായി അപേക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഐഡന്റിന്റി കാര്‍ഡ് നിങ്ങളുടെ അഡ്രസില്‍ അയച്ചു തരും.
 
Other News in this category

 
 




 
Close Window