Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നഴ്‌സിംഗ് രജിസ്‌ട്രേഷന് ഇനി ഡിഗ്രി നിര്‍ബന്ധമാക്കും
പോള്‍ ജോണ്‍
ലണ്ടന്‍ : ഇംഗ്ലണ്ടിലെ നഴ്‌സിംഗ് വിദ്യാഭ്യാസരംഗത്ത് സമൂലമായ ഒരു പരിവര്‍ത്തനം വരുത്തുന്നതിന്റെ മുന്നോടിയായി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കൗണ്‍സില്‍ മാര്‍ഗ്ഗരേഖ ഇറക്കി. യു.കെയിലെ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലാന്റ്, നോര്‍ത്തേണ്‍ അയര്‍ലാന്റ് എന്നീ നാല് പ്രദേശങ്ങളിലുമുള്ള നഴ്‌സിംഗ് വിദ്യാഭ്യാസം ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയനയം പുറത്തിറക്കിയിരിക്കുന്നത്. ഇതുപ്രകാരം സെപ്റ്റംബര്‍ 2013 മുതല്‍ ഇംഗ്ലണ്ടില്‍ നഴ്‌സിംഗില്‍ ഡിഗ്രി ലെവല്‍ കോഴ്‌സുകള്‍ മാത്രമായി നിജപ്പെടുത്തും.

നിലവില്‍ യു.കെയില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനുള്ള മിനിമം യോഗ്യത ഡിപ്ലോമ ഇന്‍ ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ നഴ്‌സിംഗ് ആണ്. ഈ ഡിപ്ലോമ കോഴ്‌സ് സെപ്റ്റംബര്‍ 2013 മുതല്‍ നിര്‍ത്തലാക്കുമെന്നാണ് എന്‍.എം.സി പുറത്തിറക്കിയ ഗൈഡന്‍സില്‍ പറയുന്നത്. കഴിഞ്ഞ 10 വര്‍ഷക്കാലമായി വെയില്‍സില്‍ നിന്നും പുറത്തിറങ്ങുന്ന എല്ലാ നഴ്‌സുമാരും ഗ്രാജുവേറ്റ് ലെവലില്‍ വിദ്യാഭ്യാസം ചെയ്തിട്ടുള്ളവരാണ്. സ്‌കോട്ടലാന്റില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലാന്റില്‍ നിന്നും പുറത്തുവരുന്ന 80% നഴ്‌സുമാരും ഗ്രാജുവേറ്റ് ലെവലില്‍ മഴ്‌സിംഗ് വിദ്യാഭ്യാസം നടത്തുന്നവരാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്ന് മാത്രമാണ് ഭൂരിപക്ഷംപേരും ഡിപ്ലോമ മാത്രം പഠിച്ച് നഴ്‌സിംഗ് രംഗത്തേക്ക് വരുന്നത്.

ഇത് ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് യു.കെയില്‍ സെപ്റ്റംബര്‍ 2013 ന് ശേഷം നഴ്‌സിംഗ് രംഗത്ത് ഡിഗ്രി ലെവല്‍ കോഴ്‌സുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന തീരുമാനം. ആധുനിക കാലഘട്ടത്തിനനുസരിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള നഴ്‌സിംഗ് കെയര്‍ ലഭ്യമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുപോലെ തന്നെ ഡിഗ്രി ലെവല്‍ വിദ്യാഭ്യാസം, നഴ്‌സ്, മാനേജര്‍, ലീഡ് മാനേജര്‍, ഗവേഷകര്‍, ടീച്ചിംഗ് എന്നീ വിവിധ തസ്തികകള്‍ക്ക് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുമെന്നും എന്‍.എം.സി വിശ്വസിക്കുന്നു.

രോഗികള്‍ക്ക് പരിചരണം മാത്രമല്ല, രോഗാവസ്ഥക്ക് ശേഷമുള്ള ജീവിതത്തില്‍ അവരുടെ പൂര്‍ണ്ണമായ ആരോഗ്യവും കഴിവും നേടിയെടുക്കാന്‍ കഴിയുന്ന തലത്തില്‍വരെയുള്ള നഴ്‌സിംഗ് കെയര്‍ നല്‍കാന്‍ പര്യാപ്തമായ രീതിയില്‍ നഴ്‌സുമാരെ തയ്യാറാക്കാന്‍ പുതിയ നഴ്‌സിംഗ് വിദ്യാഭ്യാസം മുന്നോട്ടു ലക്ഷ്യം വയ്ക്കുന്നു. അതിനാല്‍ എല്ലാ നഴ്‌സുമാരും അഡല്‍ട്ട് നഴ്‌സിംഗ്, മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ്, ലേണിംഗ് ഡിസ്സെബിലിറ്റി നഴ്‌സിംഗ് , ചില്‍ഡ്രന്‍സ് നഴ്‌സിംഗ് എന്നീ നാല് സ്‌പെഷ്യാലിറ്റികളില്‍ മൂന്നില്‍ എങ്കിലും വൈദഗ്ധ്യം പഠനത്തിന്റെ ഭാഗമായി നേടേണ്ടതുണ്ട്. ഇതിനനുസൃതമായ രീതിയില്‍ പുതിയ നഴ്‌സിംഗ് സ്റ്റാന്റേര്‍ഡ്‌സ് എന്‍.എം.സി നടപ്പില്‍ വരുത്തും.

നിലവില്‍ 2004ല്‍ നടപ്പാല്‍ വരുത്തിയിട്ടുള്ള സമ്പ്രദായത്തിനനുസൃതമായാണ് നഴ്‌സിംഗ് രജിസ്‌ട്രേഷന്‍. ഇതിനുപകരമായി സെപ്റ്റംബര്‍ 2011 മുതല്‍ പുതിയ നഴ്‌സിംഗ് സ്റ്റാന്റേര്‍ഡ്‌സ് എന്‍.എം.സി നടപ്പില്‍ വരുത്തും. പൊതുജനരക്ഷയാണ് പുതിയ നഴ്‌സിംഗ് സ്റ്റാന്റേര്‍ഡ്‌സിന്റെ പ്രധാന ലക്ഷ്യം. ഇതിനോടൊപ്പം ഈ പുതിയ നഴ്‌സിംഗ് സ്റ്റാന്റേര്‍ഡ് പുതിയ നഴ്‌സുമാരുടെ റിക്രൂട്ടിംഗിനും നഴ്‌സുമാരുടെ ഭാവിക്കും നഴ്‌സുമാരുടെ പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കത്തിനും പുതിയ മാനം നല്‍കുമെന്നും എന്‍.എം.സി വിലയിരുത്തുന്നു.
 
Other News in this category

 
 




 
Close Window