Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
Tier 1 (General ) Visa നിര്‍ത്തലാക്കും ; ഇനി സമ്പന്നര്‍ക്ക് മാത്രം കുടിയേറാം
പോള്‍ ജോണ്‍
ലണ്ടന്‍ : ഇമിഗ്രേഷന്‍ നിയമത്തില്‍ കര്‍ക്കശമായ മാറ്റങ്ങളുമായി കാമറൂണ്‍ ഗവണ്‍മെന്റ് പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് Tier 1 (ജനറല്‍) വിസ നിര്‍ത്തലാക്കും. Tier 1 category Enterpreneur, Investor, People of Exceptional Talent എന്നീ വിഭാഗക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യും. യു.കെയില്‍ തൊഴില്‍ വിസയില്‍ വരാവുന്നവരുടെ എണ്ണം 20,700 ആയി കുറയ്ക്കും. 1,000 വിസ വ്യാവസായ സംരംഭകര്‍, നിക്ഷേപകര്‍, പ്രത്യേക കഴിവുള്ളവര്‍ എന്നിവര്‍ക്കായി നീക്കി വയ്ക്കും. Intra - Company-Transfer വഴി യാതൊരു ലിമിറ്റുമില്ലാതെ അന്താരാഷ്ട്ര കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാരെ മറ്റ് രാജ്യങ്ങളിലെ ഓഫീസുകളില്‍ നിന്നും Transfer വഴി കൊണ്ടുവരാന്‍ അനുവദിക്കും. എന്നാല്‍ 40,000 പൗണ്ട് പ്രതിവര്‍ഷ ശമ്പളമുള്ളവര്‍ക്ക് മാത്രമേ ഈ വിസാ മാര്‍ഗ്ഗം വഴി 12 മാസത്തിന് മുകളിലേക്ക് യു.കെയില്‍ എത്താനാകൂ. 5 വര്‍ഷത്തില്‍ കൂടുതല്‍ ഇവര്‍ക്ക് തങ്ങാനുമാകില്ല.

അതുപോലെ തന്നെ Tier 2 വിസ ലഭിക്കണമെങ്കില്‍ ഗ്രാജുവേറ്റ് ലെവല്‍ തൊഴില്‍ ആയിരിക്കണമെന്നും നിഷ്‌കര്‍ഷയുണ്ട്. യു.കെയിലേക്കുള്ള എല്ലാ വിസാ മാര്‍ഗ്ഗങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അതേസമയം, യു.കെയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ സ്ഥാപനങ്ങളുടേയും ബിസിനസ്സുകളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലുള്ള ഒരു രീതിയാണ് പുതിയ നയമെന്ന് ഹോം സെക്രട്ടറി തെരേസാ മെയ് നയം പുറത്തിറക്കുന്ന വേളയില്‍ പ്രസ്ഥാവിച്ചു. ഇത് ഏപ്രില്‍ 2011ല്‍ പ്രാവര്‍ത്തികമാക്കും. യു.കെയില്‍ നിലവിലുള്ള മലയാളികളെ സാരമായി ബാധിക്കുന്ന ഒന്നായിരിക്കും പുതിയ ഇമിഗ്രേഷന്‍ നയം.

യു.കെയില്‍ ധാരാളം മലയാളികള്‍ Tier 1 വിസയില്‍ ജോലി ചെയ്യുന്നു. നിലവില്‍ ഈ വിസയുടെ Points Earning Criteria -ല്‍ കാതലായ മാറ്റം വന്നിട്ടുണ്ട്. 25,000 പൗണ്ടില്‍ നിന്നും പ്രതിവര്‍ഷം 40,000 പൗണ്ട് എങ്കിലും വരുമാനമുള്ളവര്‍ക്കേ ഈ വിസയിലേക്ക് മാറാവൂ എന്ന നിയമമാറ്റം ധാരാളംപേരെ വിഷമഘട്ടത്തിലാക്കിയിരിക്കുന്ന സമയത്താണ് ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്നു പറഞ്ഞ പോലത്തെ പുതിയ നയംപ്രഖ്യാപനം.

അതുപോലെ തന്നെ Post Study വര്‍ക്ക് വിസയില്‍ നിന്നും Tier 1 വിസയിലേക്ക് മാറാന്‍ കാത്തിരിക്കുന്നവരേയും പുതിയ നിയമം വിഷമത്തിലാക്കും. എന്നാല്‍ നിലവില്‍ Tier 1 ജനറല്‍ വിസയിലുള്ളവരെ എങ്ങിനെ ഈ നിയമമാറ്റം ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇവര്‍ക്കായി എന്തെങ്കിലും Transitional arrangements സംവിധാനം ഗവര്‍ണ്‍മെന്റ് പ്രഖ്യാപിക്കുമെന്ന് നമുക്കും പ്രതീക്ഷിക്കാം. ഹൈലി സ്‌കില്‍ഡ് വിസാ കേസില്‍ മുന്‍പുണ്ടായിട്ടുള്ള കോടതി വിധികള്‍ക്കനുസൃതമായ രീതിയില്‍ എന്തെങ്കിലും നയരൂപീകരണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നിലവിലുള്ള Point Based System രീതി തന്നെ Extension-ന് പ്രായോഗികമാക്കി മാറ്റും എന്ന പ്രതീക്ഷയാണ് പലര്‍ നിയമവിദഗ്ധര്‍ക്കും.

Tier 2 വിസ ഗ്രാജുവേറ്റ് ലവലിലുള്ള ജോലികള്‍ക്കു മാത്രമായി നിജപ്പെടുത്തിയതും മലയാളികളെ സാരമായി ബാധിക്കും. നിലവിലുള്ള നഴ്‌സ് ജോലിക്ക് Nursing Diploma-യാണ് ചുരുങ്ങിയ മാനദണ്ഡം. അങ്ങനെയാണെങ്കില്‍ Nursing Graduate Level ജോലി അല്ലാതെയാകും. അങ്ങനെയെങ്കില്‍ Tier 2 visa നഴ്‌സിംഗ് ജോലികള്‍ക്ക് നല്‍കാന്‍ സാധിക്കാതെ വരും. ഇതു പുതുതായി റെജിസ്‌ട്രേഷന്‍ നേടുന്ന വിദേശ നഴ്‌സുമാര്‍ക്ക് വല്ലാത്ത തിരിച്ചടിയാകും. നഴ്‌സിംഗ് രംഗത്തെ ആശ്രയിച്ചും പ്രതീക്ഷിച്ചും നില്‍ക്കുന്ന യു.കെയിലെ ബഹുഭൂരിപക്ഷം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നയപ്രഖ്യാപനം കനത്ത തിരിച്ചടിയായിരിക്കുകയാണ്. അതുപോലെ തന്നെ സീനിയര്‍ കെയര്‍ അസിസ്റ്റന്റ് വിസയും നിര്‍ത്തലാക്കപ്പെടും. കാരണം ഇതും ഗ്രാജുവേറ്റ് ലവലില്‍ താഴെയുള്ള തൊഴിലാണെന്നത് തന്നെ.

അടുത്തകാലത്തായി ധാരാളം മലയാളി നഴ്‌സുമാര്‍ സീനിയര്‍ കെയര്‍ അസിസ്റ്റന്റുമാരായി Tier 2 വിസയില്‍ യു.കെയില്‍ എത്തിയിരുന്നതാണ്. പുതിയ പ്രഖ്യാപനത്തോടെ ഈ വിസാ മാര്‍ഗ്ഗവും അടയുകയാണ്. നിലവില്‍ യു.കെയില്‍ Tier 2 വിസയിലുള്ളവര്‍ക്ക് Extension ലഭിക്കുമെന്ന് നമുക്ക് ആശ്വസിക്കാം. കാരണം Tier 2 വിസ നിയമത്തില്‍ Extension -ന് Transitional arrangements ഉണ്ടെന്നുള്ളത് തന്നെ കാരണം. അതിനാല്‍ നിലവില്‍ യു.കെയില്‍ Tier 2 വിസയിലുള്ളവര്‍ ഭയപ്പെടേണ്ടതില്ല. അവര്‍ക്ക് Extension നും അതുപോലെ തന്നെ 5 വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പെര്‍മനന്റ് റസിഡന്റ്‌സിയും ലഭിക്കും. Chef visa-യും Tier 2 -ന്റെ പരിധിയില്‍ നിന്നും പുറത്താകും.

Tier 1 (post-study) വിസയെക്കുറിച്ച് പുതിയ നയപ്രഖ്യാപനത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. ആയതിനാല്‍ ഈ വിസ തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ Tier 1 കാറ്റഗറിയില്‍ തന്നെ ഈ വിസയുണ്ടാകും എന്നുള്ള സൂചനകളൊന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ല എന്നുള്ളതും ആശങ്കാജനകമാണ്. Tier 1 വിസ വ്യവസായ സംരംഭകര്‍ക്കും, നിക്ഷേപകര്‍ക്കും, സവിശേഷ കഴിവുള്ളവര്‍ക്കുമായി പരിമിതപ്പെടുത്തുമെന്നുമാണ് പ്രഖ്യാപനത്തിലുള്ളത്.

Tier 4 വിസാ നിയമത്തില്‍ നിലവില്‍ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വിഭാഗത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ഒരു Consultation പരിപാടിക്ക് ഈ വര്‍ഷാവസാനത്തോടെ ഗവണ്‍മെന്റ് തുടക്കം കുറിക്കും. 18 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് Highly Trusted Sponsors -ന്റെ കീഴില്‍ ഹയര്‍ ലെവല്‍ കോഴ്‌സുകള്‍ക്ക് മാത്രം Tier 4 വിസ നല്‍കിയാല്‍ മതി എന്നതാണ് പരിഗണനയിലുള്ള ഒരു തീരുമാനം. ഇതനുസരിച്ച് ഇനി ഡിഗ്രി ലെവലില്‍ താഴെയുള്ള കോഴ്‌സുകള്‍ക്ക് കോളേജുകളിലേക്ക് വരുന്നതിന് നിയന്ത്രണമുണ്ടാകും. അതുപോലെ തന്നെ, ഇംഗ്ലീഷ് പരിജ്ഞാന മാനദണ്ഡം കൂട്ടണമെന്നും ഒരു ആലോചനയുണ്ട്. വിസ extend ചെയ്യേണ്ട വിദ്യാര്‍ത്ഥികള്‍ പഠനപുരോഗതി കാണിക്കണമെന്നും പരിഗണനയിലുള്ള ഒരു മാനദണ്ഡമാണ്.

അതുപോലെ തന്നെ ജോലി ചെയ്യാനുള്ള അവകാശത്തെ നിയന്ത്രിക്കാനും, Dependant -മാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള സാധ്യതകള്‍ ചുരുക്കിയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ accreditation മാനദണ്ഡം കൂട്ടിയും ഈ വിഭാഗത്തിലുള്ള വിസകളെ നിയന്ത്രിക്കാമെന്നാണ് ഗവണ്‍മെന്റിന്റെ കണക്കുകൂട്ടല്‍. ചുരുക്കത്തില്‍ ടോറി ഗവണ്‍മെന്റ് സമ്പന്നരുടെ ഗവണ്‍മെന്റ് മാത്രമല്ല, സമ്പന്നര്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റായി മാറിക്കൊണ്ടിരിക്കുകയാണെന്നതാണ് അഭിജ്ഞമതം.
 
Other News in this category

 
 




 
Close Window