Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യു.കെ ബോര്‍ഡര്‍ ഏജന്‍സി തെറ്റുതിരുത്തുന്നു
പോള്‍ ജോണ്‍
ലണ്ടന്‍ : യു.കെയില്‍ 22 July 2010ന് മുമ്പ് Tier 1,2,4,5 വിഭാഗങ്ങളില്‍ നിജപ്പെടുത്തിയ മെയിന്റനന്റ്‌സ് ഫണ്ടില്ല എന്ന പേരില്‍ മാത്രം വിസ നിരസിക്കപ്പെട്ട അപേക്ഷകള്‍ വീണ്ടും പുനഃപരിശോധിക്കണമെന്ന് യു.കെ ബോര്‍ഡര്‍ ഏജന്‍സി പ്രസ്താവിച്ചു. യു.കെയില്‍ Court of Appeal Pankina എന്ന കേസില്‍ 23 June 2010ല്‍ പ്രഖ്യാപിച്ച വിധി പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണിത്. പാര്‍ലമെന്റിന്റെ മുമ്പില്‍ വയ്ക്കാത്ത അല്ലെങ്കില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത Tier visa Guidance -ന് നിയമസാധുതയില്ല എന്നായിരുന്നു കോടതി വിധിയുടെ രത്‌നചുരുക്കം. കോടതി വിധി അനുസരിച്ച് നിക്ഷിപ്ത കാലയളവിനുള്ളില്‍ ഒരു ദിവസം മാത്രം മെയിന്റനന്‍സ് ഫണ്ട് കാണിച്ചാല്‍ മതിയാകും.

ഇതിനെ തുടര്‍ന്ന് 23 July 2010ല്‍ യു.കെയില്‍ ഇപ്പോള്‍ നിയമപരമായ വിസകളില്‍ അല്ലെങ്കില്‍ അപ്പീല്‍ കാലാവധിയില്‍ നില്‍ക്കുന്നവരുടെ അപേക്ഷ മാത്രം പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ച് ഒരു നടപടിക്രമം പുറത്തിറക്കിയിരുന്നു. ഇതു വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

മെയിന്റനന്‍സ് ഫണ്ടിന്റെ പേരില്‍ മാത്രം ധാരാളംപേരുടെ വിസാ അപേക്ഷകള്‍ നിരസിക്കപ്പെട്ടിരുന്നു. അങ്ങനെ വിസ നിരസിക്കപ്പെട്ട് over stay ആയി നില്‍ക്കുന്നവരുടെ അപേക്ഷകള്‍ പുനഃപരിശോധിക്കില്ല എന്നായിരുന്നു ഹോം ഓഫീസിന്റെ ആദ്യത്തെ നിലപാട്. ഈ നിലപാടാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ഇതനുസരിച്ച് വിസയില്ലാതെ over stay ആയി നില്‍ക്കുന്ന, മെയിന്റനന്റസ്് ഫണ്ടിന്റെ പേരില്‍ മാത്രം വിസ നിരസിക്കപ്പെട്ട ആളുകള്‍ക്കും ഇപ്പോള്‍ പുനഃപരിശോധനയ്ക്ക് അപേക്ഷ നല്‍കാം.

ഇത്തരത്തിലുള്ള എല്ലാ അപേക്ഷകളും സ്വയം പുനഃപരിശോധിക്കുമെന്ന് UKBA പറയുന്നുണ്ടെങ്കിലും പലരുടേയും ഇപ്പോഴത്തെ വിലാസം മാറിയിട്ടുള്ളതിനാല്‍ Home Office-ല്‍ പുതിയ അപേക്ഷ നല്‍കുന്നതായിരിക്കും ഉചിതം. യു.കെയില്‍ നിന്നും വിസ നിരസിക്കപ്പെട്ട് തിരികെ നാട്ടില്‍ പോയവരുടേയും അപേക്ഷ കിട്ടിയാല്‍ പുനഃപരിശോധിക്കുമെന്ന് UKBA അറിയിച്ചിട്ടുണ്ട്. വൈകിയെങ്കിലും ഉദിച്ച ഈ വിവേകം എത്രപേര്‍ക്ക് ഉപകരിക്കുമെന്ന് കണ്ടറിയണം.
 
Other News in this category

 
 




 
Close Window