Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വ്യാജ പാസ്‌പോര്‍ട്ടും വിസയും നിര്‍മ്മിക്കുന്ന രണ്ടു ഘാന സ്വദേശികള്‍ ജയിലിലായി
Immigration Reporter
ലണ്ടന്‍ : വ്യാജരേഖ നിര്‍മിച്ച കേസില്‍ രണ്ടു ഘാന സ്വദേശികള്‍ ജയിലിലായി. മില്‍ട്ടണ്‍ കീലെസിലെ കേന്ദ്രത്തില്‍ നിന്നു നിരവധി വ്യാജ രേഖകളുമായാണ് ഡൊമനിക് ഔസു അന്‍ഷ(40), ആബേല്‍ അഗ്‌പോങ്(33) എന്നിവര്‍ പിടിയിലാകുന്നത്. വിസ, പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങി നിരവധി രേഖകള്‍ മില്‍ട്ടണ്‍ കീലെസിനു സമീപമുള്ള റസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നു പിടിച്ചെടുത്തതായി യികെ ബോര്‍ഡര്‍ ഏജന്‍സി ഓഫിസര്‍ അറിയിച്ചു.

വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ , സ്റ്റാപ്, സ്‌കാനര്‍, പ്രിന്റര്‍ ഇവ കൂടാതെ വര്‍ക്ക് പെര്‍മിറ്റ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, പേ സ്ലിപ്, നിരവധി സ്ഥാപനങ്ങളുടെ കത്ത് എന്നിവയുടെ മാതൃകകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

കേസില്‍ വാദം കേട്ട കോടതി കഴിഞ്ഞ 22നു വിധി പ്രഖ്യാപിച്ചു. വ്യജരേഖ ചമച്ച കേസില്‍ മുഖ്യ പ്രതിയായ ഡൊമനിക് ഔസു അന്‍ഷയ്ക്ക് വ്യാജരേഖ നിര്‍മ്മിക്കല്‍ നിരോധന നിയമം അനുസരിച്ച് നാലുവര്‍ഷം തടവ് ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ നാടുകടത്താനും കോടതി നിര്‍ദേശിച്ചു. സഹയിയായി പ്രവര്‍ത്തിച്ച ആബേല്‍ അഗ്‌പോങ്ങിന് ആറുമാസം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ഇവര്‍ നിരവധി രേഖകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നതായി സൗത്ത് ഈസ്റ്റ് ഇമിഗ്രേഷന്‍ ക്രൈം ടീം തലവന്‍ ജോ ഹോവര്‍ത്ത് പറഞ്ഞു.
ഇത്തരം ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 0800 555 111 എന്ന ക്രൈം സ്റ്റോപ്പര്‍ നമ്പറിലോ Crimestoppers website എന്ന വെബ്‌സൈറ്റിലോ അറിയിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു.
 
Other News in this category

 
 




 
Close Window