Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടിയര്‍ 1 വിസ : പുതിയ നടപടി ക്രമം നിലവില്‍ വന്നു
Paul John
ലണ്ടന്‍ : ടിയര്‍ 1 വിസാ അപേക്ഷയില്‍ യുകെബിഎ പുതിയ നടപടിക്രമം നിലവില്‍ വരുത്തി. സെല്‍ഫ് എംപോയ്ഡ് വിഭാഗത്തിലുള്ള അപേകഷകരെയാണ് പുതിയ നടപടിക്രമം ബാധിക്കുക. പുതിയ ടിയര്‍ 1 മാര്‍ഗ്ഗരേഖ അനുസരിച്ച് സെല്‍ഫ് എംപ്ലോയ്ഡ് വിഭാഗത്തില്‍ വരുമാനത്തിന് പോയിന്റ്‌സ് ലഭിക്കണമെങ്കില്‍ ഇന്‍ലാന്റ് റവന്യൂ ടാക്‌സ് ഓഫീസില്‍ സെല്‍ഫ് എംപ്ലോയ്ഡ് ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം. മാത്രമല്ല, ഇങ്ങനെ രജിസ്റ്റര്‍ ചെയ്തതിന് ശേഷമുള്ള വരുമാനം മാത്രമേ വരുമാന പരിധിയില്‍ പോയിന്റ് ലഭിക്കുന്നതായി പരിഗണിക്കൂ.

ഇന്‍ലാന്റ് റവന്യൂവില്‍ സെല്‍ഫ് എംപ്ലോയ്ഡ് ആയി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരു പത്തക്ക unique tax referance നമ്പര്‍ ലഭിക്കും. ഈ utr നമ്പര്‍ വച്ചിട്ടാണ് വര്‍ഷാവസാനം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ടത്. പുതുതായി ബിസിനസ്സ് തുടങ്ങുന്നവര്‍ ടാക്‌സ് വര്‍ഷത്തില്‍ എപ്പോഴെങ്കിലും രജിസ്റ്റര്‍ ചെയ്താല്‍ മതി. കമ്പനികളിലൂടെ ബിസിനസ്സ് നടത്തുന്നവര്‍ക്ക് automatic corporate tax രജിസ്‌ട്രേഷനും ഇന്‍ലാന്റ് റവന്യൂ നല്‍കാറുണ്ട്. യുകെബിഎയുടെ പരിഷ്‌കാരമാണിത്. അതിനാല്‍ കമ്പനികളിലൂടെ സെല്‍ഫ് എംപ്ലോയ്ഡ് ആയി ബിസിനസ്സ് നടത്തുന്നവരെ ഏറെ ബാധിക്കാന്‍ ഇടയില്ല. പാര്‍ട്‌നര്‍ഷിപ്പിലോ , സെല്‍ഫ് എംപ്ലോയ്ഡ് ആയി sole proprieteship നടത്തുന്നവരെയായിരിക്കും ഈ പരിഷ്‌കാരം കൂടുതലായി ബാധിക്കുക.

ഇതുകൂടാതെ, അപേക്ഷയോടൊപ്പം നാഷണല്‍ ഇന്‍ഷുറന്‍സ് അടച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന രേഖയും നല്‍കേണ്ടതായിട്ടുണ്ട്. അതുപോലെ തന്നെ വരുമാന ശ്രോതസ്സിന്റെ എല്ലാ കോണ്‍ടാക്റ്റ് ഡീറ്റൈയില്‍സും അപേക്ഷയോടൊപ്പം നല്‍കണം. ഇതനുസരിച്ച് എല്ലാ വര്‍ക്ക് ഇന്‍വോയ്‌സുകളുടേയും കോണ്‍ടാക്റ്റ് ഡീറ്റൈയില്‍സും, ടെലിഫോണ്‍ നമ്പറും പുതുതായി വേരിഫിക്കേഷന് നല്‍കണം. ടിയര്‍ 1 വിസ ഇപ്പോള്‍ ഏപ്രില്‍ 5 വരെ യുകെയില്‍ നിന്ന് മാത്രം അപേക്ഷിക്കാവുന്നതാണ്. ഈ കുറഞ്ഞ പരിധിക്കുള്ളില്‍ ധാരാളം അപേക്ഷകള്‍ ഉണ്ടാകാതെ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ യുകെബിഎക്ക് പുതിയ നടപടിക്രമം കൊണ്ട് കഴിയും. കാരണം സാധാരണയായി ടാക്‌സ് ഇയര്‍ എന്റ് സമയത്ത് മാത്രമേ ടാക്‌സ് രജിസ്‌ട്രേഷന്‍ കാര്യങ്ങളെക്കുറിച്ച് സെല്‍ഫ് എംപ്ലോയ്ഡ് ബിസിനസ്സുകാര്‍ ബോധവാന്മാരാകാറുള്ളൂ.

ടിയര്‍ 1 വിസ വരുമാന പരിധി നേരത്തെ യുകെബിഎ ഉയര്‍ത്തിയിരുന്നു. ഇതനുസരിച്ച് പോയിന്റില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വരുമാനപരിധി 25,000 പൗണ്ടാണ്. ശമ്പളംകൊണ്ട് മാത്രം ഈ വരുമാന പരിധിയിലെത്താന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. ഈ സാഹചര്യത്തിലാണ് അഡീഷണല്‍ വരുമാനത്തിന് വേണ്ടി സെല്‍ഫ് എംപ്ലോയ്ഡ്് ആയി പലരും സ്വന്തം നിലയില്‍ ബിസിനസ്സ് നടത്തിയിരുന്നത്. നിലവില്‍ അധികം പബ്ലിസിറ്റി നല്‍കാതെയാണ് യുകെബിഎ ഈ മാറ്റം നടപ്പില്‍ വരുത്തിയത്. മാധ്യമശ്രദ്ധ പിടിച്ചുപറ്റാതെ ഇമിഗ്രേഷന്‍ അപേക്ഷകളില്‍ ശക്തമായ നിയന്ത്രണം നടപ്പില്‍ വരുത്തുന്ന ഒരു തന്ത്രമായി ഇതിനെ കരുതാം.
 
Other News in this category

 
 




 
Close Window