Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശവിദ്യാര്‍ഥികളുടെ കടം പെരുകുന്നു
Reporter
ലണ്ടന്‍ : യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ ഫീസ് കുടിശിക പെരുകുന്നു. ഫീസ് വര്‍ധന പ്രഖ്യാപിക്കുന്നതോടെ ഇതു വീണ്ടും വര്‍ധിക്കുമെന്നു സര്‍ക്കാര്‍. യൂറോപ്യന്‍ യൂണിയനിലെ ദരിദ്ര രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് പലപ്പോഴും ഫീസ് കൃത്യമായി അടയ്ക്കാന്‍ കഴിയാത്തത്. ഇത് ആത്യന്തികമായി നികുതിദായകര്‍ക്കു മേലാണ് സമ്മര്‍ദം വര്‍ധിപ്പിക്കുക.

2008നു ശേഷം യൂറോപ്യന്‍ വിദ്യാര്‍ഥികളുടെ കുടിശിക നാലിരട്ടിയായിട്ടുണ്ട്. 42 മില്യന്‍ പൗണ്ട് ആയിരുന്നത് കഴിഞ്ഞ വര്‍ഷം 167 മില്യനിലെത്തി. അടുത്ത വര്‍ഷം ട്യൂഷന്‍ ഫീസില്‍ മൂന്നിരട്ടിയാണ് വര്‍ധനയുണ്ടാകുന്നത്. ഫീസ് 9000 പൗണ്ടിലെത്തുന്നതോടെ കുടിശികയും കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്. അതേസമയം, യുകെയിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണു രേഖപ്പെടുത്തുന്നത്. 2008ലേതിനെ അപേക്ഷിച്ച് 2009ല്‍ വിദ്യാര്‍ഥികളുടെ എണ്ണം 7.6 ശതമാനം വര്‍ധിച്ചു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സര്‍ക്കാര്‍ പണം കൊണ്ടു പിന്തുണയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പല മേഖലകളില്‍നിന്നും അഭിപ്രായമുയരുന്നുണ്ട്. ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന സബ്‌സിഡി തന്നെ താങ്ങാന്‍ കഴിയാത്തപ്പോള്‍ വിദേശികളെ എങ്ങനെ സഹായിക്കുമെന്നാണ് പലരും ചോദിക്കുന്നത്.

യൂറോപ്പിനു പുറത്തുനിന്നുള്ള വിദേശ വിദ്യാര്‍ഥികള്‍ നല്‍കുന്ന ഫീസ് തന്നെ യൂറോപ്പിനുള്ളിലുള്ളവരില്‍നിന്നും ഈടാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഓസ്‌ട്രേലിയക്കാരനു നല്‍കാത്ത സബ്‌സിഡി എന്തിനു ഫ്രഞ്ച്കാരനു നല്‍കണം എന്നാണു ചോദ്യം. രണ്ടും ബ്രിട്ടനില്‍ നികുതി അടയ്ക്കുന്നവരല്ലല്ലോ എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
 
Other News in this category

 
 




 
Close Window