Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടിയര്‍ 1 പോസ്റ്റ് സ്റ്റഡി വിസ ഏപ്രില്‍ അഞ്ചിനു ശേഷവും തുടര്‍ന്നേക്കും
Paul John
ലണ്ടന്‍ : ടിയര്‍ 1 പോസ്റ്റ് സ്റ്റഡി വിസ ഏപ്രില്‍ അഞ്ചിനു ശേഷവും തുടരാനുള്ള നിര്‍ദേശം യുകെ സര്‍ക്കാരിന്റെ പരിഗണനയില്‍ . കുടിയേറ്റ നിയന്ത്രണത്തിനു കണ്ടെത്തിയ പല വഴികളും യുകെ സമ്പദ്‌വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതാണെന്ന തിരിച്ചറവിനെത്തുടര്‍ന്നാണ് തീരുമാനമെന്നു സൂചന. ഇന്ത്യ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളാണ് മുന്‍നിര യൂണിവേഴ്‌സിറ്റികള്‍ ഒഴികെയുള്ള യൂണിവേഴ്‌സിറ്റികളുടെ പ്രധാന വരുമാനമാര്‍ഗ്ഗം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം കുറയ്ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.

വിദ്യാര്‍ത്ഥി വിസയിലെത്തി പഠിക്കുകയും, അതോടൊപ്പം ജോലി നേടുകയും ചെയ്യുകയെന്നതാണ് യുകെയിലെത്തുന്ന ഭൂരിഭാഗം പേരുടെയും ലക്ഷ്യം. എന്നാല്‍ യുകെയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങിക്കൊള്ളണമെന്നാണ് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറയുന്നത്. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇവിടെ തുടരാന്‍ താല്പര്യമുണ്ടാകും, പക്ഷെ മികച്ച കഴിവുള്ളവര്‍ മാത്രം ഇവിടെ തുടര്‍ന്നാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതില്‍ നിന്നൊരു പ്രകടമായ നിലപാടു മാറ്റമാണ് സര്‍ക്കാര്‍ പോസ്റ്റ് സ്റ്റഡി വിസ തുടരാന്‍ ശ്രമിക്കുന്നതില്‍നിന്നു വ്യക്തമാകുന്നത്.

ഡാമിയന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ രാജ്യത്തിന് കനത്ത തിരിച്ചടിയാകുമെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. കഴിവുറ്റവരെ മാത്രം കാത്തിരിക്കുമ്പോള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ജര്‍മനി പോലുള്ള രാജ്യങ്ങള്‍ കച്ചകെട്ടി ഇറങ്ങുമെന്ന് ഉറപ്പാണ്. ഇത് മുന്നില്‍ കണ്ടാവും പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ 2 വര്‍ഷമായി തന്നെ ഉപാധികള്‍ക്ക് വിധേയമായി തുടരുന്നതിനെക്കുറിച്ച് ഡാമിയന്‍ ഗ്രീന്‍ തന്റെ പ്രസ്താവനയില്‍ തന്നെ സൂചിപ്പിച്ചത്. ഒരു സ്‌പോണ്‍സറുടെ ഓഫര്‍ നിലനില്‍ക്കെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ 2 വര്‍ഷം തന്നെ തുടരുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

യുകെ ഗ്രാജുവേറ്റുകളുടെ തൊഴിലില്ലായ്മ നിരക്ക് പതിനേഴ് വര്‍ഷത്തെ ഉയര്‍ന്ന തോതിലാണെന്നും, അതിനാല്‍ മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ നല്‍കാനാവില്ലെന്നുമാണ് മന്ത്രി പറയുന്ന ന്യായം. പക്ഷെ ലക്ഷങ്ങള്‍ ഫീസ് മുടക്കി പഠിക്കുന്നവന് തൊഴില്‍ ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നതിന് ന്യായീകരണങ്ങള്‍ പര്യാപ്തമാവില്ല.
 
Other News in this category

 
 




 
Close Window