Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് വിസ എക്‌സ്റ്റെന്‍ഷന്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ?
പോള്‍ ജോണ്‍
ലണ്ടന്‍ : 50 % സ്റ്റുഡന്റ് വിസ അപേക്ഷകള്‍ നിരസിക്കപ്പെടുന്നത് ശരിയായ രീതിയില്‍ അപേക്ഷ തയ്യാറാക്കാതിരിക്കുക. വേണ്ടതായ രേഖകള്‍ സമര്‍പ്പിക്കാതിരിക്കുക , നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷ കൊടുക്കാതിരിക്കുക എന്നിവ മൂലമൊക്കെയാണ്.

വിസ തീരാന്‍ രണ്ടോ മൂന്നോ മാസം കാലാവധിയുള്ളപ്പോള്‍ മാത്രമേ വിസാ എക്‌സ്‌ടെന്‍ഷനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുകയുള്ളൂ. യു.കെയില്‍ സമയം പെട്ടെന്നു കടന്നുപോകും എന്നു മനസ്സിലാക്കുന്നവര്‍ താരതമ്യേന കുറവാണ്. എങ്ങിനെ കൂടുതല്‍ കാശ് ചിലവാക്കാതെ വിസ തരപ്പെടുത്താം എന്നു ചിന്തിക്കുന്നവരാണ് ഒരു വിഭാഗം. എക്‌സ്റ്റെന്‍ഷന് കൊടുക്കുന്ന കാശുണ്ടെങ്കില്‍ ഒരു വര്‍ക്ക് പെര്‍മിറ്റ് സംഘടിപ്പിച്ചാല്‍ പോരെ എന്ന് ചിന്തിക്കുന്നവരാണ് മറ്റൊരു വിഭാഗം. ഇനി ഇംഗ്ലണ്ടില്‍ പഠനം നിര്‍ത്തി തിരിച്ചുപോകാം എന്ന് ചിന്തിച്ചിരുന്നിട്ട് അവസാന മാസങ്ങളില്‍ വിസ പുതുക്കാന്‍ ശ്രമിക്കുന്നവരാണ് മറ്റൊരു കൂട്ടര്‍.

ഏതു സ്റ്റുഡന്റ് വിസ എക്‌സ്റ്റെന്‍ഷന്‍ അപ്ലിക്കേഷന്‍ എടുത്താലും വിസ തീരുന്നതിന് രണ്ടാഴ്ച മുമ്പുമാത്രം അപേക്ഷ നല്‍കുന്നവരായിരിക്കും കൂടുതല്‍ പേരും. ഇങ്ങനെ അവസാന നിമിഷം വിസ അപേക്ഷ നല്‍കുമ്പോള്‍ തിരക്കുകാരണം ചില കാര്യങ്ങള്‍ വിട്ടുപോകും. അല്ലെങ്കില്‍ സമയപരിധി ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഈ വിധത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് ഈ പംക്തിയില്‍ ഞങ്ങള്‍ എഴുതുന്നത്.


അപേക്ഷ തിരിച്ചുവരുന്നത് എപ്പോഴെല്ലാം ?

ഹോം ഓഫീസില്‍ വിസ എക്‌സ്റ്റെന്‍ഷന്‍ അപേക്ഷ അയച്ചിട്ട് ഒരു മാസത്തിനുള്ളില്‍ അപേക്ഷകള്‍ പ്രൊസെസ് ചെയ്യാതെ തിരികെ ലഭിക്കാറുണ്ട്. എന്തൊക്കെയാണ് ഇങ്ങനെ സംഭവിക്കാനുള്ള കാരണമെന്ന് ഇന്ന് പരിശോധിക്കാം.

പേമെന്റ് പ്രൊസസ് ചെയ്യാന്‍ സാധിക്കാതെ തിരിച്ചുവരുന്നവ ?

സാധാരണയായി കൂടുതല്‍ പേരും ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് മുഖേന യുകെ വിസഫീസ് പേമെന്റിന് ശ്രമിക്കും. അപേക്ഷകള്‍ പേമെന്റ് എടുക്കാതെ തിരിച്ചുവരുന്നത് പ്രധാനമായും ഇത്തരം അപേക്ഷകളിലാണ്. അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ കൂടി ഇങ്ങനെ തിരിച്ചുവരുന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം.

വലിയ തുകകള്‍ നിങ്ങളുടെ അസാന്നിധ്യത്തില്‍ ചുമതലപ്പെടുത്താന്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ മടി കാണിക്കാം. അതിനാല്‍ യുകെബിഎയിലേക്ക് വിസക്ക് അപേക്ഷിക്കുന്ന സമയത്ത് എപ്പോഴും ചെക്ക് , ബാങ്ക് ഡ്രാഫ്റ്റ് , അല്ലെങ്കില്‍ പോസ്റ്റല്‍ ഓര്‍ഡര്‍ വഴി വിസ ഫീസ് അടയ്ക്കാന്‍ ശ്രദ്ധിക്കുക.
 
Other News in this category

 
 




 
Close Window