Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് വിസ എക്‌സ്‌റ്റെന്‍ഷന്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ? (രണ്ടാം ഭാഗം)
പോള്‍ ജോണ്‍
കഴിഞ്ഞ ലേഖനത്തില്‍ പേമെന്റ് മെത്തേഡ് മൂലം വരാവുന്ന ബുദ്ധിമുട്ടികള്‍ നമ്മള്‍ കണ്ടു. പേമെന്റ് എടുക്കാന്‍ സാധിക്കാതെ വന്നാല്‍ അപ്ലിക്കേഷന്‍ തിരിച്ചയക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കണ്ടു. കഴിഞ്ഞ ഒരു വര്‍ഷമായി റെഫ്യൂസല്‍ ധാരാളമായി വരുന്ന മറ്റൊരുകാര്യം ഫോട്ടോഗ്രാഫ്‌സിനെ ചൊല്ലിയാണ്. ബയോമെട്രിക് കാര്‍ഡിന്റെ വരവോടുകൂടി ഒരു മാസത്തില്‍ താഴെ പഴക്കമുള്ള ഫോട്ടോഗ്രാഫ്‌സുകള്‍ മാത്രമേ ഇപ്പോള്‍ അപേക്ഷക്കായി ഉപയോഗിക്കാവൂ. കഴിഞ്ഞ പ്രാവിശ്യം വിസ പുതുക്കാന്‍ ഉപയോഗിച്ച ഫോട്ടോഗ്രാഫ്‌സ് തന്നെ ഈ പ്രാവിശ്യവും ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഓരോ പ്രാവിശ്യവും വിസാ പുതുക്കുന്നതിന് പുതിയ ഫോട്ടോഗ്രാഫ് ഉപയോഗിക്കണമെന്നാണ് നിബന്ധന.

അതുപോലെ തന്നെ ഫോട്ടോഗ്രാഫ് വൈറ്റ് ബാക്ഗ്രൗണ്ട് അല്ലെങ്കില്‍ ലൈറ്റ് ഗ്രേ ബാക് ഗ്രൗണ്ടില്‍ എടുത്തതായിരിക്കണം. എല്ലാ അപേക്ഷാ ഗൈഡന്‍സിനോടൊപ്പം തന്നെ ഫോട്ടോഗ്രാഫ്‌സിന് വേണ്ട ഗൈഡന്‍സും യുകെബിഎ നല്‍കിയിട്ടുണ്ട്. അതനുസരിച്ചുള്ള ഫോട്ടോഗ്രാഫ്‌സ് അപേക്ഷയോടൊപ്പം നല്‍കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ സ്റ്റുഡന്റ് വിസ അപേക്ഷ തിരിച്ചയക്കപ്പെടാന്‍ സാധ്യതയുണ്ട്.
 
Other News in this category

 
 




 
Close Window