Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുന്നില്ലെന്ന് പരാതി
Reporter
ലണ്ടന്‍ : രാജ്യത്ത് അനധികൃതമായി കുടിയേറുന്ന അഞ്ചില്‍ ഒരാളെ മാത്രമേ നാടു കടത്തുന്നുള്ളൂവെന്നു റിപ്പോര്‍ട്ട്. പതിനായിരക്കണക്കിനു അനധികൃത കുടിയേറ്റക്കാരാണു പ്രതിവര്‍ഷം ബ്രിട്ടനില്‍ പിടിയിലാകുന്നത്. എന്നാല്‍ ഇവരില്‍ മിക്കവര്‍ക്കും പൊതുമാപ്പ് നല്‍കി രാജ്യത്തു തങ്ങാന്‍ അനുവദിക്കുകയാണ്. ലേബര്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഇളവുകള്‍ നല്‍കിയതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇവര്‍ അനധികൃത കുടിയേറ്റക്കാരോട് കാണിച്ച മൃദു സമീപനമാണ് ഇതിന് ഇടയാക്കിയതെന്നാണ് ആരോപണം.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 40,000 പേരാണ് അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ പിടികൂടിയത്. എന്നാല്‍ 7294 പേരെ മാത്രമാണു നാടു കടത്തിയത്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി അതിര്‍ത്തികളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുന്‍ സര്‍ക്കാരിന്റെ നയം ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
 
Other News in this category

 
 




 
Close Window