Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സെറ്റില്‍മെന്റ് വിസ നിയമഭേദഗതിക്ക് ഏപ്രില്‍ 2011 മുതല്‍ ശുപാര്‍ശ
പോള്‍ ജോണ്‍
ലണ്ടന്‍ : 2011 ഏപ്രില്‍ 6 മുതല്‍ സെറ്റില്‍മെന്റ് വിസാ നിയമത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റത്തെക്കുറിച്ചുള്ള കുറിപ്പ് യുകെബിഎ ഇറക്കി. മൂന്ന് മേഖലകളിലാണ് നിലവില്‍ മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഒന്നാമതായി ടിയര്‍ 1 (ജനറല്‍ ) , ടിയര്‍ 2 (ജനറല്‍ ) വര്‍ക്ക് പെര്‍മിറ്റ് ഹോള്‍ഡേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ സെറ്റില്‍മെന്റ് വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് പുതിയതായി ഒരു വരുമാന ഭേദഗതി കൊണ്ടുവരുന്നതിനും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന വിഭാഗത്തില്‍ ലൈഫ് ഇന്‍ ദ യുകെ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതിനും മൂന്നാമതായി പൗരത്വത്തിന് , ഉപയോഗത്തിലുള്ള ഹയര്‍ ക്രിമിനാലിറ്റി ടെസ്റ്റ് സെറ്റില്‍മെന്റ് വിസയ്ക്കും ബാധകമാക്കും എന്നുള്ളതുമാണ്. ഈ ശുപാര്‍ശകള്‍ മാര്‍ച്ചുമാസത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമഭേദഗതിക്കായി പരിഗണനയില്‍ കൊണ്ടുവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഈ ശുപാര്‍ശകള്‍ അനുസരിച്ച് സെറ്റില്‍മെന്റ് വിസ സമയത്ത് ടിയര്‍ 1 (ജനറല്‍ ) വിസയില്‍ ഉള്ളവര്‍ അവര്‍ക്ക് ടിയര്‍ 1 വിസ അനുവദിച്ചു കിട്ടിയ സമയത്തെ പോയിന്റ് ക്രൈറ്റീരിയ അനുസരിച്ചുള്ള വരുമാനമുണ്ട് എന്ന് തെളിയിക്കേണ്ടതായി വരും. ടിയര്‍ 2 (ജനറല്‍ ) വര്‍ക്ക് പെര്‍മിറ്റ് വിസയിലുള്ളവര്‍ക്ക് സ്‌പോണ്‍സേഡ് സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് കോഡില്‍ പറഞ്ഞിട്ടുള്ള ശമ്പളം ലഭിക്കുന്നുണ്ട് എന്ന് തെളിയിക്കേണ്ടതായി വരും. ഈ ശുപാര്‍ശകള്‍ക്ക് ന്യായമായി യുകെബിഎ പറയുന്നത് ഈ വിസയില്‍ ഉള്ളവര്‍ അവരുടെ സ്‌കില്‍ അനുസരിച്ചുള്ള ജോലികള്‍ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഈ നിബന്ധന കൊണ്ടുവരുന്നത് എന്നാണ്. എന്നാല്‍ ഇപ്പോള്‍ പബ്ലിഷ് ചെയ്തിട്ടുള്ള statement of intent-ല്‍ തന്നെ ഇതിനെ സംബന്ധിച്ച് അവ്യക്തതയാണുള്ളത്. ഈ വിഭാഗത്തില്‍ ടിയര്‍ 1 (ജനറല്‍ ) കാറ്റഗറിയിലുള്ളവര്‍ അവര്‍ക്ക് ആദ്യം വിസ എക്‌സ്‌റ്റെന്‍ഷന്‍ ലഭിച്ച സമയത്തെ പോയിന്റിന് criteria satisfy ചെയ്താല്‍ മതിയെന്നു പറഞ്ഞിട്ടുള്ളപ്പോള്‍ ടിയര്‍ 2 കാറ്റഗറിയില്‍ ഉള്ളവര്‍ code of practice -ല്‍ ഉള്ള ശമ്പളം കാണിക്കണം എന്ന് പറയുന്നത് ഒരേ ക്ലാസ്സിലുള്ള രണ്ട് വിഭാഗക്കാര്‍ക്ക് വ്യത്യസ്ത മാനദണ്ഡം കൊണ്ടുവരുന്നു എന്ന ആക്ഷേപത്തിനിടയാക്കും. ഇത് കോടതികളില്‍ നിയമയുദ്ധങ്ങള്‍ക്ക് വഴി തെളിച്ചേക്കാം.

ഉദാഹരണമായി 2006ല്‍ 5 വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചിട്ടുള്ള ഒരു സീനിയര്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ 2011ല്‍ സെറ്റില്‍മെന്റ് വിസ ലഭിക്കണമെങ്കില്‍ മണിക്കൂറില്‍ 7.80 പൗണ്ട് കാണിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നത് നീതിന്യായ വ്യവസ്ഥകള്‍ പ്രകാരം unfair അല്ലെങ്കില്‍ unreasonable ആയി വ്യാഖ്യാനിക്കപ്പെടാം. കാരണം ഈ ഭേദഗതിക്ക് പറയുന്ന ഒരു കാരണം ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ അവരുടെ കഴിവുകള്‍ക്ക് അനുസൃതമായ ജോലികളിലാണോ തൊഴില്‍ ചെയ്യുന്നത് എന്ന് ഉറപ്പുവരുത്താനാണെന്നാണ്. 2006ല്‍ അനുവദിച്ചിട്ടുള്ള സീനിയര്‍ ഹെല്‍ത്ത് കെയര്‍ വിസകളില്‍ 12,000 പൗണ്ട് ആണ് മിനിമം ശമ്പളം നല്‍കേണ്ടത്.

ഈ വര്‍ക്ക് പെര്‍മിറ്റ് അനുസരിച്ച് എംപ്ലോയര്‍ ഈ ശമ്പളം നല്‍കിയാല്‍ മതി. നാഷണല്‍ മിനിമം വേജ് ആക്ട് അനുസരിച്ചുള്ള ശമ്പളം നല്‍കേണ്ട ബാധ്യത മാത്രമേ എംപ്ലോയര്‍ക്ക് ഉള്ളൂ. ഈ പരിതസ്ഥിതിയില്‍ എംപ്ലോയര്‍ക്ക് 5 വര്‍ഷം യുകെയില്‍ വര്‍ക്ക് പെര്‍മിറ്റില്‍ നിന്നാല്‍ സെറ്റില്‍മെന്റ് ലഭിക്കുമെന്നുള്ള legitimate expectation-ഉം ഉണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്ന നിയമത്തിന്റെ സാധുത കോടതി കയറുമെന്ന കാര്യം ഉറപ്പിക്കാം. നിയമ ഭേദഗതികള്‍ unreasonable ആകാനും പാടില്ലല്ലോ ?

ഈ ശുപാര്‍ശകള്‍ വായിക്കുമ്പോള്‍ ധാരാളം പേരെ വിഷമത്തിലാക്കിയേക്കാം. എന്നാല്‍ നിയമങ്ങള്‍ സാമാന്യ നീതിക്ക് നിരക്കാത്തവയെങ്കില്‍ കോടതികള്‍ക്ക് മുമ്പില്‍ നിലനില്‍ക്കുകയില്ല എന്നും നമുക്ക് ആശ്വസിക്കാം. 2006 -ല്‍ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യു ചെയ്തപ്പോള്‍ എന്തു ശമ്പളം വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ അതു ലഭിക്കുന്നുണ്ടെങ്കില്‍ ഈ വിഭാഗക്കാര്‍ക്ക് സെറ്റില്‍മെന്റിന് അര്‍ഹത നല്‍കില്ലെന്ന് സ്ഥാപിക്കാന്‍ യുകെബിഎ ബുദ്ധിമുട്ടിയേക്കും.
 
Other News in this category

 
 




 
Close Window