Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കള്ളം പറഞ്ഞ് യുകെയില്‍ തങ്ങിയ ഷെഹ്‌സാദിനെ പാക്കിസ്ഥാനിലേക്കു നാടുകടത്തും
Staff Reporter
ലണ്ടന്‍ : ഭൂതകാലത്തെക്കുറിച്ചു കള്ളം പറഞ്ഞ പാക്കിസ്ഥാന്‍കാരനായ കൗമാരക്കാരനെ നാട്ടിലേക്കു നാടുകടത്തും. യുകെയില്‍ സ്ഥിര താമസത്തിന് അനുമതി ലഭിക്കുന്നതിനു വേണ്ടിയാണ് ഡാനിയല്‍ ഷെഹ്‌സാദ് കള്ളം പറഞ്ഞതെന്നു വ്യക്തമായിട്ടുണ്ട്. നേരത്തേ ഇതു വിശ്വസിച്ച ജനങ്ങള്‍ പോലും ഇയാള്‍ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് പേരും വയസും കുടുംബ പശ്ചാത്തലവും വരെ തെറ്റിച്ചു പറഞ്ഞെന്നു വ്യക്തമാകുന്നത്.

അഹ്മര്‍ റാണ എന്നാണ് ഇയാള്‍ ആദ്യം പേരു പറഞ്ഞിരുന്നത്. പ്രായം ഒരു വയസ് കുറച്ചു കാട്ടി. ഒടുവില്‍ , ഇയാള്‍ക്ക് യുകെയില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലെന്നു യുകെ ബോര്‍ഡര്‍ ഏജന്‍സിയും കോടതിയും തീരുമാനിക്കുകയായിരുന്നു. നാടുകടത്തല്‍ ഉടനുണ്ടാകും.
ഇപ്പോള്‍ കാര്‍ഡിഫില്‍ പോലീസ് കസ്റ്റഡിയിലാണ് ഷഹ്‌സാദ്.

നാടുകടത്തുന്നതു വരെ ഇനി ഡിറ്റന്‍ഷന്‍ കേന്ദ്രത്തില്‍ താമസിപ്പിക്കും. 2008 മുതല്‍ ഇയാള്‍ വെയില്‍സിലാണു താമസിക്കുന്നത്. ജോണ്‍ ഹില്ലാര്‍ഡ് - ലെസ്‌ലി ഹില്ലാര്‍ഡ് ദമ്പതിമാര്‍ സംരക്ഷണം നല്‍കിയിരുന്നു.

ഷഹ്‌സാദ് പറഞ്ഞ കളളങ്ങള്‍ തങ്ങളെ ഞെട്ടിച്ചെന്ന് ഹില്ലാര്‍ഡ് ദമ്പതിമാര്‍ പറയുന്നു. എങ്കിലും അവനൊപ്പം നില്‍ക്കാനാണ് അവര്‍ തീരുമാനിച്ചത്. കള്ളി വെളിച്ചത്തായതോടെ ഷഹ്‌സാദ് മാപ്പപേക്ഷിച്ചിരുന്നു. വീട്ടിലേക്കു പണമയയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനാണെന്നും വെളിപ്പെടുത്തിയിരുന്നു.
 
Other News in this category

 
 




 
Close Window