Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ വിവാഹം കഴിക്കാന്‍ വിദേശികള്‍ക്ക് യുകെബിഎ അനുവാദം വേണ്ട
Paul John
ലണ്ടന്‍ : യുകെയില്‍ മെയ് 9 മുതല്‍ വിദേശികള്‍ക്ക് വിവാഹം കഴിക്കാന്‍ ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നുള്ള അനുവാദത്തിന്റെ ആവശ്യമില്ലാത്ത രീതിയില്‍ നിയമഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിലവില്‍ യുകെയില്‍ സിറ്റിസണ്‍ഷിപ്പ് അല്ലെങ്കില്‍ പെര്‍മനന്റ് റസിഡന്റ് അല്ലെങ്കില്‍ യൂറോപ്യന്‍ സിറ്റിസണ്‍ഷിപ്പ് ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലാത്തവര്‍ യുകെയില്‍ വിവാഹിതരാകണമെങ്കില്‍ ഹോം ഓഫീസില്‍ പ്രത്യേക അപേക്ഷ നല്‍കി അനുവാദം വാങ്ങണം.

വിസകള്‍ക്കായി വ്യാജവിവാഹം കൂടിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ യുകെ സുപ്രീംകോടതി ഈ നിയമത്തിനെതിരെ വിധി പ്രസ്താവിച്ചിരിക്കുന്നു. വിധിക്കു മുന്‍പ് യുകെയില്‍ വിസയില്ലാതെ നില്‍ക്കുന്നവര്‍ക്ക് വിവാഹം കഴിക്കാനുള്ള അനുവാദം കിട്ടുക ശ്രമകരമായിരുന്നു. അതുപോലെ തന്നെ ഈ അനുവാദത്തിനായി ഫീസ് വാങ്ങുന്നതും ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. യുകെബിഎ ഫീസ് നേരത്തെ നിര്‍ത്തലാക്കിയിരുന്നു. സുപ്രീംകോടതിയുടെ വിധിക്കു ശേഷം എല്ലാ അപേക്ഷകള്‍ക്കും അനുവാദം നല്‍കേണ്ടതായി വന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രായോഗികമല്ലാത്ത നിയമം മാറ്റാന്‍ പാര്‍ലമെന്റ് തീരുമാനിക്കുകയായിരുന്നു. മെയ് 9 മുതല്‍ പുതിയ നിയമം നിലവില്‍ വരുമെന്നാണ് കരുതുന്നത്. ഇനി വ്യാജ വിവാഹം നടത്തുന്നവരെ കണ്ടുപിടിക്കാന്‍ വിവാഹം രജിസ്ട്രാര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window