Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ആരെയും വേദനിപ്പിക്കാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു യുകെ പിരിയും
reporter
ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതിനുള്ള നടപടിക്രമം പ്രധാനമന്ത്രി ഔദ്യോഗികമായി ആരംഭിച്ചതോടെ കുറെ ആശങ്കകള്‍ മാറി. യൂറോപ്യന്‍ നീതിന്യായ കോടതിയുടെ അധികാര പരിധിയില്‍ യുകെ തുടരുമെന്നും യൂറോപ്പില്‍ നിലവിലുള്ള സഞ്ചാര സ്വാതന്ത്രം ചില നിയന്ത്രണങ്ങളോടെ പൗരന്‍മാര്‍ക്ക് ലഭ്യമാകുമെന്ന് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചു. പകരം ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുള്ളവ നിലനിര്‍ത്തുമെന്ന് യൂറോപ്യന്‍ പാര്‍മെന്റിന്റെ ചോര്‍ന്ന രേഖകളും പറയുന്നുണ്ട്.

രണ്ടു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നകാര്യം ഇതോടെ സംശയത്തിലായി. രണ്ടു വര്‍ഷത്തിനുള്ളില്‍ കരാറുകള്‍ തയ്യാറാക്കുകയും അവയില്‍ ഒപ്പുവെക്കുകയും ചെയ്യണമെങ്കിലും അവ നടപ്പാക്കണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് മേ പറഞ്ഞു.
ബ്രെക്‌സിറ്റിന്റെ ആദ്യ നടപടിയായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചു കൊണ്ട് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിനാണ് തെരേസ മേ കത്തയച്ചത്. ഇയുവിലെ ബ്രിട്ടീഷ് സ്ഥാനപതി സര്‍ ടിം ബാരോ കത്ത് കൈമാറും.

ചര്‍ച്ചയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരട് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് വെള്ളിയാഴ്ച അവതരിപ്പിക്കും. ഇതോടെ രണ്ടുവര്‍ഷത്തെ വിടുതല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമാകും. ഏപ്രില്‍ 29ന് നടക്കുന്ന ഇയു ഉച്ചകോടിയില്‍ ബ്രിട്ടന്‍ ഒഴികെയുള്ള മറ്റ് അംഗരാജ്യങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യും. ഈ വര്‍ഷം ഡിസംബറോടെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പാര്‍ലമെന്റിലെ വിവിധ നടപടികള്‍ക്കുശേഷം 2018ല്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തും. 2019 മാര്‍ച്ചിലാണ് ബ്രെക്‌സിറ്റ് പൂര്‍ത്തിയാവുക. പാര്‍മെന്റ് അംഗീകരിക്കുന്നതോടെ ഉടമ്പടിയോടെയോ അല്ലാതെയോ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാനാകും.
 
Other News in this category

 
 




 
Close Window