Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഏപ്രില്‍ ഒന്നിനു ശേഷം വാങ്ങുന്ന കാറുകള്‍ക്ക് ഉയര്‍ന്ന വാഹന നികുതി
reporter
ഏപ്രില്‍ 1 മുതല്‍ വാങ്ങുന്ന പുതിയ കാറുകള്‍ക്ക് മുന്തിയ വാഹന നികുതി ഈടാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അടുത്ത ഞായറാഴ്ച മുതല്‍ പുതിയ കാര്‍ വാങ്ങുന്നവരെ പിഴിഞ്ഞ് 5 ബില്യണ്‍ പൗണ്ട് നികുതി ഇനത്തില്‍ അധികമായി സമാഹരിക്കുന്ന സര്‍ക്കാര്‍ ലക്ഷ്യം. അതുകൊണ്ടുതന്നെ പുതിയ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ച പതിനായിരങ്ങള്‍ ഈ ആഴ്ച കാര്‍ വാങ്ങാന്‍ എത്തുമെന്ന് കരുതുന്നു.

ഗ്രീനര്‍ കാറുകള്‍ക്ക് വാഹന ടാക്‌സ് നല്‍കേണ്ടതില്ലെന്ന നിബന്ധനയും സര്‍ക്കാര്‍ മാറ്റി. ഗ്രീനര്‍ കാറുകളായ ടൊയോട്ട പ്രയസ് പോലുള്ള വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദ്യത്തെ ആറു വര്‍ഷത്തേക്ക് 665 പൗണ്ട് അടയ്ക്കണം. മലിനീകരണം സാധാ കുറഞ്ഞ ഫാമിലി കാര്‍ വാങ്ങിയാലും നൂറുകണക്കിന് പൗണ്ടാണ് അധികച്ചെലവ്. മലിനീകരണം കുറഞ്ഞ കാറുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടാക്‌സ് നയം .

കാര്‍ബണ്‍ ഡയോക്‌സൈഡ് എമിഷന്‍ അടിസ്ഥാനമാക്കിയുള്ള നിലവിലെ ടാക്‌സ് നയം സര്‍ക്കാരിന് നല്‍കുന്ന പണം കുറഞ്ഞതോടെയാണ് പുതിയ മാറ്റങ്ങള്‍. അടുത്ത 5 വര്‍ഷം കൊണ്ട് 4.8 ബില്ല്യണ്‍ പൗണ്ട് വരുമാനം നേടാമെന്നാണ് കണക്കുകൂട്ടല്‍.

ഏപ്രില്‍ 1ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളെ പുതിയ ടാക്‌സ് നയം ബാധിക്കില്ല. വാഹന ടാക്‌സ് കാര്‍ബണ്‍ ഡയോക്‌സൈഡ് അടിസ്ഥാനമാക്കി തന്നെയായിരിക്കും തുടരുക. എന്നാല്‍ ഇത് ആദ്യ വര്‍ഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വെഹിക്കിള്‍ ടൈപ്പ് നോക്കി ഫ്‌ലാറ്റ് റേറ്റാണ് ഈടാക്കുക. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് 140 പൗണ്ട് വാര്‍ഷിക നിരക്ക് നല്‍കേണ്ടിവരും. ടൊയോറ്റ പ്രയസ് പോലുള്ള ഹൈബ്രിഡ് വാഹന ഉടമകള്‍ക്ക് 10 പൗണ്ട് ഡിസ്‌കൗണ്ട് ലഭിക്കും. 40,000 പൗണ്ടിന് മുകളിലുള്ള ആഡംബര വാഹനങ്ങള്‍ക്ക് 310 പൗണ്ട് അധികം നല്‍കണം. ആദ്യ അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 450 പൗണ്ടായിരിക്കും ഇതോടെ നിരക്ക്. ഇലക്ട്രിക് കാറുകള്‍ മാത്രം ടാക്‌സ് രഹിതമാകും.
 
Other News in this category

 
 




 
Close Window