Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഏപ്രില്‍ 6 മുതല്‍ ടിയര്‍ 2 വിസയില്‍ ജോലിക്കാരെ കൊണ്ടുവന്നാല്‍ സ്ഥാപനത്തിന്റെ ഉടമ 1000 പൗണ്ട് നല്‍കേണ്ടി വരും
Paul John, Solicitor, London
ടിയര്‍ 2 വിസയ്ക്കുള്ള അപേക്ഷകളുടെ ഫീസ് നാളെ മുതല്‍ ഇരട്ടിയാകും. ഇമിഗ്രേഷന്‍ ആക്ട് 2016 പ്രകാരം പ്രഖ്യാപിച്ച ഫീസ് വര്‍ധന ഏപ്രില്‍ 6 മുതല്‍ നടപ്പാക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള ഒരാളെ ടിയര്‍ 2 വിസയില്‍ യുകെയിലേക്ക് സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍ സ്‌പോണ്‍സര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് എല്ലാ വര്‍ഷവും 1000 പൗണ്ട് വീതം ഹോം ഓഫീസില്‍ അടയ്ക്കണമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. ജോലിക്കായി യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള രാഷ്ട്രങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടു വരുന്ന സ്ഥാപനങ്ങള്‍ക്ക് (employers) ഇതൊരു അധിക ബാധ്യതയാകും.
ബ്രിട്ടീഷ് പൗരത്വമുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് മുന്‍തൂക്കം നല്‍കുകയെന്ന ലക്ഷ്യം വിശദീകരിച്ച് 2016ല്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് എന്നാണ് ഇതിനെക്കുറിച്ച് നിയമ പുസ്തകത്തില്‍ കുറിച്ചിട്ടുള്ളത്. ഇതു പ്രകാരമുള്ള ഭേദഗതി 2017 ഏപ്രില്‍ 6 മുതല്‍ നടപ്പില്‍ വരുത്തുമെന്നാണ് അന്ന് ഹോം ഓഫീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
ചെറിയ ബിസിനസ് പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലേക്ക് ജോലിക്കാരെ കൊണ്ടു വരുന്നതിന് 364 പൗണ്ട് നല്‍കിയാല്‍ മതി എന്നൊരു പരിഗണന നിയമത്തില്‍ പറയുന്നുണ്ട്. educational, charitable and other similar institutions എന്നീ വിഭാഗങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ജോലി ചെയ്യുന്നവര്‍ക്കും,ഡിപ്പന്റന്‍ഡ് വിസയ്ക്കും ഇതു ബാധകമല്ലെന്നു നിയമത്തില്‍ പ്രത്യേകം പറയുന്നു.
 
Other News in this category

 
 




 
Close Window