Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇടക്കാല തെരെഞ്ഞെടുപ്പ് സ്‌കോട്ട് ലണ്ടിന്റെ ഭാവി നിര്‍ണയിക്കും; എസ്എന്‍പിക്കു ജീവന്‍മരണപോരാട്ടം
reporter
തെരേസ മേയുടെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപനം സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി(എസ്എന്‍പിയെ സംബന്ധിച്ചിടത്തോളം ഇരുതല മൂര്‍ച്ചയുള്ള വാളാണ്. തെരെഞ്ഞെടുപ്പ് ഒരേസമയം നല്ലതും ചീത്തയും. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാല്‍ സ്‌കോട്ട് ലണ്ടിന്റെ സ്വാതന്ത്ര്യത്തിനായുള്ള നീക്കം ശക്തിപ്പെടും. രണ്ടാം ഹിതപരിശോധനയ്ക്കു വഴി തെളിയും. മറിച്ചായാല്‍ എല്ലാം മാറി മാറിയും. സ്‌കോട്ട് ലണ്ട് ബ്രിട്ടനില്‍ തുടരാനുള്ള സാധ്യത കൂടും.

ബ്രക്സ്റ്റിന്റെ പേരിലുള്ള, ബ്രക്‌സിറ്റ് സുഗമമാക്കാനുള്ള ഇടക്കാല തെരെഞ്ഞടുപ്പ് ആണിത്. ബ്രക്സ്റ്റിനെ ശക്തമായി എതിര്‍ത്തവരാണ് സ്‌കോട്ടിഷ് ജനത. അതുകൊണ്ടു യൂറോപ്യന്‍ യൂണിയനില്‍ തുടരാനുള്ള ജനവിധി തേടിയാണ് എസ്എന്‍പി പ്രചാരണം നടത്തുക. അടുത്തിടെ തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ചയിലും എസ്എന്‍പി നേതാവായ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റുര്‍ജെന്‍ ഹിതപരിശോധന ആവശ്യപ്പെട്ടിരുന്നു. അന്ന് ബ്രക്‌സിറ്റ് നടപടികള്‍ നടക്കട്ടെ എന്നായിരുന്നു തെരേസയുടെ മറുപടി.

2015 ലെ തെരഞ്ഞടുപ്പില്‍ 59 ല്‍ 56 സീറ്റും എസ്എന്‍പി നേടിയിരുന്നു. 49 ദിവസം ബാക്കി നില്‍ക്കെ അടുത്ത തെരഞ്ഞടുപ്പില്‍ അതിലും മികച്ച വിജയമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. 'യൂണിയനില്‍ നില്‍ക്കണോ ബ്രിട്ടനൊപ്പം വിട്ടു പോണോ?' എന്നതാവും എസ്എന്‍പി മുന്നോട്ടു വയ്ക്കുന്ന പ്രചാരണം. എന്നാല്‍ എസ്എന്‍പിയുടെ സീറ്റുകള്‍ പിടിച്ചെടുത്തു അവരെ മെരുക്കാനും സ്വാതന്ത്ര്യവാദത്തിന്റെ മുനയൊടിക്കാനും ആണ് സ്‌കോട്ടിഷ് കണ്‍സര്‍വേറ്റിവ്കള്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ജൂണ്‍ എട്ടിന് നടക്കുന്ന തെരഞ്ഞടുപ്പ് സ്‌കോട്ട് ലണ്ടിനാവും ഏറ്റവും നിര്‍ണായകം.
 
Other News in this category

 
 




 
Close Window