Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസ ചട്ടലംഘനത്തിന്റെ പേരില്‍ ഒമ്പതു സ്ത്രീകളടക്കം 38 ഇന്ത്യക്കാര്‍ ലണ്ടനില്‍ അറസ്റ്റില്‍
reporter

ചട്ടലംഘനത്തിന്റെ പേരില്‍ ഒമ്പതു സ്ത്രീകളടക്കം 38 ഇന്ത്യക്കാര്‍ ലണ്ടനില്‍ അറസ്റ്റില്‍ . ഇന്ത്യക്കാരെ ബ്രിട്ടനിലെ ഇമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. ലെസ്റ്ററിലെ രണ്ടു വസ്ത്രനിര്‍മാണശാലകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇതില്‍ 31 പേര്‍ വീസ കാലാവധി കഴിഞ്ഞും ജോലിയില്‍ തുടരുന്നവരാണ്. ഏഴുപേര്‍ അനധികൃതമായി രാജ്യത്തു കുടിയേറിയവരും. യുകെയിലെ എംകെ ക്ലോത്തിങ് ലിമിറ്റഡ്, ഫാഷന്‍ ടൈംസ് യുകെ ലിമിറ്റഡ് എന്നീ വസ്ത്രനിര്‍മാണശാലകളിലാണ് കഴിഞ്ഞയാഴ്ച പരിശോധന നടന്നത്. ഒരു അഫ്ഗാന്‍ പൗരനും പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഇരുപത് പേര്‍ കേസ് നടക്കുന്ന ഓഫിസില്‍ ദിവസവും ഹാജരാവണം. 19 പേരെ കസ്റ്റഡിയില്‍ വിടുന്ന കാര്യം പരിഗണിച്ചില്ല. നിയമവിരുദ്ധമായി തൊഴിലെടുപ്പിച്ച വസ്ത്രനിര്‍മാണശാലകള്‍ക്കെതിരെയും നടപടിയുണ്ട്. രണ്ടു കമ്പനികളും ഏതാണ്ട് 20,000 പൗണ്ട് വീതം പിഴയായി നല്‍കേണ്ടിവരും. സംഭവത്തില്‍ വസ്ത്രനിര്‍മാണശാല അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അനധികൃത താമസവും തൊഴിലെടുപ്പിക്കലും കണ്ടെത്താന്‍ പരിശോധനകള്‍ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈസ്റ്റ് മിഡ് ലാന്‍ഡ്‌സ് ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥരും ലെസ്റ്റര്‍ പോലീസും റവന്യൂ, കസ്റ്റംസ് ഉദ്യോഗസ്ഥരും പരിശോധനകളില്‍ പങ്കെടുത്തു.

 
Other News in this category

 
 




 
Close Window