Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
'കുട്ടി, മകള്‍, ബന്ധു - രേഖകള്‍ കാണിച്ച് ഇങ്ങോട്ടു വരണ്ട' - 8 ലക്ഷം വിദേശികള്‍ 6 മാസത്തിനുള്ളില്‍ അമേരിക്കയില്‍ നിന്നു പുറത്താകും
reporter
യുഎസിലേക്കുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) പദ്ധതി ഡോണള്‍ഡ് ട്രംപ് റദ്ദാക്കിയതോടെ, നാടുകടത്തല്‍ ഭീഷണിയില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരും. കുട്ടികളെന്ന നിലയില്‍ മതിയായ രേഖകളില്ലാതെ യുഎസിലെത്തിയ ആളുകളാണു നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. യുഎസിലെ കുടിയേറ്റക്കാരില്‍ ഏതാണ്ട് എട്ടു ലക്ഷത്തോളം പേരെ ട്രംപിന്റെ നടപടി പ്രതികൂലമായി ബാധിക്കുമെന്നാണു കണക്ക്. നാല്‍പ്പതു വര്‍ഷമെന്നാണ് കണക്കു പ്രകാരം പറയുന്നത്. അതായത്, 1980 മുതല്‍ കുടിയേറിയവരുടെ രേഖകള്‍ തിരയും. അക്കാലത്ത് കുടിയേറിയവരുടെ ബന്ധുക്കള്‍, സ്വത്ത്, വീട്, നാട്ടിലേക്ക് അയച്ച പണം ഇതെല്ലാം പരിശോധനയില്‍ ഉള്‍പ്പെടും.
കുട്ടികളെന്ന നിലയില്‍ മതിയായ രേഖകളില്ലാതെ യുഎസിലെത്തിയ ആളുകളാണു നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. യുഎസിലെ കുടിയേറ്റക്കാരില്‍ ഏതാണ്ട് എട്ടു ലക്ഷത്തോളം പേരെ ട്രംപിന്റെ നടപടി പ്രതികൂലമായി ബാധിക്കുമെന്നാണു കണക്ക്. ഡിഎസിഎ നിര്‍ത്തലാക്കുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.
20000 ഇന്ത്യക്കാരാണ് ഇത്തരത്തില്‍ നാടുകടത്തല്‍ ഭീഷണിയില്‍ കഴിയുന്നതെന്ന് സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ് ടുഗദര്‍ എന്ന സംഘടന പറയുന്നു. കഴിഞ്ഞ ദിവസമാണ് ഡിഎസിഎ നിര്‍ത്തലാക്കുകയാണെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പ്രഖ്യാപിച്ചത്. ഒബാമയുടെ കാലത്ത് ഇത്തരത്തില്‍ കുട്ടി അഭയാര്‍ത്ഥികളായി എത്തിയവര്‍ക്ക് ജോലിചെയ്യാനും യുഎസ് ക്ഷേമപദ്ദതികള്‍ സ്വീകരിക്കാനും അനുമതി നല്‍കിയിരുന്നു. 2012 ലാണ് ഒബാമ ഭരണകൂടം ഡിഎസിഎ നടപ്പാക്കിയത്. ഡിഎസിഎ പദ്ധതി റദ്ദാക്കിയതിനു പുറമെ, ആറു മാസത്തിനകം ഇതുമായി ബന്ധപ്പെട്ടു നിയമനിര്‍മാണം നടത്തുമെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കി. ഇതോടെ, നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് ഒട്ടേറെ ഇന്ത്യക്കാര്‍.
ചെറിയ പ്രായത്തില്‍ മതിയായ രേഖകളൊന്നും കൂടാതെ മാതാപിതാക്കള്‍ക്കൊപ്പം യുഎസിലെത്തിയവരെയാണു ട്രംപ് ഭരണകൂടത്തിന്റെ നടപടി പ്രതികൂലമായി ബാധിക്കുക. ഇത്തരം ആളുകള്‍ക്കു നിയമപരിരക്ഷ ഉറപ്പാക്കിയിരുന്ന പദ്ധതിയാണ് ഡിഎസിഎ.ഏതാണ്ട് 27,000 ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് ഡിഎസിഎയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നാണ് എസ്എഎഎല്‍ടിയുടെ കണക്ക്. അതില്‍ 5,500 ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഉള്‍പ്പെടുന്നു. ഡിഎസിഎയ്ക്ക് അര്‍ഹരായ 17,000 ഇന്ത്യക്കാരും 6,000 പാക്കിസ്ഥാന്‍കാരും അനുമതിക്കായി കാത്തുനില്‍ക്കുമ്പോഴാണ് ഡിഎസിഎ ഒന്നാകെ റദ്ദാക്കികൊണ്ട് ട്രംപ് സര്‍ക്കാര്‍ ഉത്തരവിട്ടത്.
 
Other News in this category

 
 




 
Close Window