Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
തിരിച്ചടവ് 25000 പൗണ്ട് ശമ്പളമുള്ളപ്പോള്‍ മതി: ട്യൂഷന്‍ ഫീ വര്‍ധന സര്‍ക്കാര്‍ വേണ്ടന്ന് വെക്കുന്നു
reporter
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുവവോട്ടര്‍മാര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ കൈവിട്ട സാഹചര്യത്തില്‍ യുവജനതയെ കൈയിലെടുക്കാന്‍ ടോറി പാര്‍ട്ടി പൊടിക്കൈകള്‍ പരീക്ഷിക്കുന്നു. ഈ വര്‍ഷം വര്‍ധിപ്പിക്കാനിരുന്ന യൂണിവേഴ്‌സിറ്റി ഫീസ് വര്‍ധന സര്‍ക്കാര്‍ വേണ്ടെന്ന് വെക്കുകയാണ്. നിലവില്‍ 9500 പൗണ്ടായ ഫീസ് ഈ മാസം 250 പൗണ്ട് വര്‍ധിച്ച് 9500 പൗണ്ട് ആകേണ്ടതാണ് സര്‍ക്കാര്‍ വേണ്ടന്ന് വെക്കുന്നത്. കൂടാതെ തിരിച്ചടവ് 25000 പൗണ്ട് ശമ്പളം ആകുമ്പോള്‍ തുടങ്ങിയാല്‍ മതിയെന്നും തീരുമാനമുണ്ട്. ഇതിനും പുറമേ വിദ്യാര്‍ഥികള്‍ക്കുള്ള പഠന വായ്പയുടെ പലിശ കുറക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. നിലവില്‍ 6.1 ശതമാനമാണ് പലിശ നിരക്ക്.
ഈ പ്രഖ്യാപനങ്ങള്‍ മാഞ്ചസ്റ്ററില്‍ ആരംഭിച്ച പാര്‍ട്ടി സമ്മേളനത്തില്‍ പ്രധാന മന്ത്രി അറിയിക്കും.
യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അല്‍പം ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം എങ്കിലും കഴിഞ്ഞ തെരഴഞ്ഞടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ച വിദ്യാര്‍ഥി സമൂഹത്തിന് ടോറി പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ ഈ പ്രഖ്യാപനം പോര. ട്യുഷന്‍ ഫീസ് ഇല്ലാതാക്കുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ടോറി പാര്‍ട്ടിയുടെ പ്രഖ്യാപനം കൊണ്ട് വിദ്യാര്‍ഥി വോട്ടര്‍മാരെ പിടിക്കാന്‍ കഴിയില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിക്ക് ശേഷം നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ തിരിച്ചടിയുടെ കാരണങ്ങള്‍ വിലയിരുത്തപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. മാഞ്ചസ്റ്ററില്‍ പാര്‍ട്ടി സമ്മേളനത്തിന് ഇന്നലെ തുടക്കം കുറിച്ചതിനെ തുടര്‍ന്ന് ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാന മന്ത്രി ഫീസ് വര്‍ധന വേണ്ടെന്ന്‌വെക്കുന്നതായി അറിയിച്ചത്.
ലോകത്ത് ഏറ്റവും അധികം ട്യുഷന്‍ ഫീസ് ഉള്ള രാജ്യമാണ് ഇംഗ്ണ്ട്. ഇം്ഗ്‌ളണ്ടില്‍ തന്നെ സ്‌കോട്ട്‌ലന്റില്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് ഇല്ല. നോര്‍ത്തേണ്‍ അയര്‍ലന്റില്‍ ഫീസ് വളരെ കുറവാണ്. വെയില്‍സില്‍ ഫീസ് ഏതാണ്ട് ഇംഗ്‌ളണ്ടിലേതുപോലെ ഉണ്ടെങ്കിലും ചില ഇളവുകള്‍ നല്‍കുന്നുണ്ട്.
യൂറോപ്പിലെ പല രാജ്യങ്ങളിലും ട്യുഷന്‍ ഫീസ് ഇല്ല. ജര്‍മനിയിലും ഡെന്‍മാര്‍ക്കിലും ട്യുഷന്‍ ഫീസേ ഇല്ല.
ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ട്യൂഷന്‍ ഫീസ് എടുത്തുകളയുമെന്ന് ലേബര്‍ നേതാവ് ജറമി കോര്‍ബിന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ട്യുഷന്‍ ഫീസ് എടുത്തു കളയാന്‍ സാധിക്കില്ലെന്നും സാമ്പത്തിക രംഗം വഷളാകുമെന്നും അദ്ദേഹത്തിന്റെ എതിര്‍ പാര്‍ട്ടിയുടെ വിമര്‍ശനം. ഈ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ജര്‍മനിയിലേക്ക് നോക്കിയാല്‍ മതി.
വിദ്യാര്‍ഥികളുടെ ട്യുഷന്‍ ഫീസ് അനിവാര്യമല്ലെന്നാണ് ജര്‍മനിയും ഡെന്‍മ്മാര്‍ക്കും വ്യക്തമാക്കുന്നത്. ജര്‍മനിയില്‍ നേരത്തേ യൂണിവേഴ്‌സിറ്റി ഫീസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് എടുത്തു കളഞ്ഞു. അതുകൊണ്ട് അവിടുത്തെ സാമ്പത്തിക രംഗം തളര്‍ന്നില്ലെന്ന് മാത്രമല്ല അഭിവൃദ്ധിപ്പെടുകയുമാണ്. പഠിക്കാന്‍ കഴിവും ആഗ്രഹവുമുള്ള ആര്‍ക്കും അവിടെ സൗജന്യമായി പഠിക്കാം. ഇംഗ്‌ളണ്ടിലാകട്ടെ സ്‌കില്‍ ഉള്ളവരുടെ ദൗര്‍ലഭ്യം ഓരോ വര്‍ഷം ചെല്ലുന്തോറും വര്‍ധിച്ചുവരികയാണ്. വന്‍ സാമ്പത്തി ബാധ്യതയോര്‍ത്ത് വിദ്യാര്‍ഥികള്‍ പഠനം വേണ്ടെന്ന് വെക്കുന്നു. അത് കൂടുതല്‍ സ്‌കില്‍ ദാരിദ്ര്യത്തിലേക്ക് രാജ്യത്തെ തള്ളി വിടുകയാണ്.
 
Other News in this category

 
 




 
Close Window