Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ ജിഹാദി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവ്
reporter
തീവ്രവാദി ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന രാജ്യമാണ് ബ്രിട്ടണ്‍ . സമീപകാലത്ത്‌ നിരവധി ആക്രമങ്ങളാണ് രാജ്യം നേരിടേണ്ടിവന്നത്. അതുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയാണ്. ഇതനുസരിച്ചു തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചെക്ക് ചെയ്യുകയോ കാണുന്നവര്‍ക്കോ പതിനഞ്ചു വര്‍ഷം വരെ തടവ് ലഭിക്കുന്ന വിധത്തില്‍ നിയമം കര്‍ക്കശമാക്കുമെന്നു ഹോം സെക്രട്ടറി ആംബര്‍ റൂഡ് അറിയിച്ചു.

സ്ഥിരമായി ജിഹാദി വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക, ബോംബ് നിര്‍മ്മാണ രീതികള്‍ മനസിലാക്കാനുള്ള സൈറ്റുകള്‍ സന്ദര്‍ശിക്കുക, മറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക തുടങ്ങിയവയൊക്ക നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹോം സെക്രട്ടറി പറഞ്ഞു. ഇത്തരക്കാര്‍ ആദ്യം മുതലേ നിരീക്ഷണത്തിലായിരിക്കും.

കൂടാതെ പോലീസ്, സൈന്യം, ഇന്റലിജന്‍സ് വിഭാഗം തുടങ്ങിയവരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നവര്‍ക്കും പരമാധി പതിനഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വിധത്തിലാണ് പുതിയ നിയമങ്ങള്‍.
 
Other News in this category

 
 




 
Close Window