Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി; രണ്ടാം തവണയും എം.എം എ വിജയകിരീടത്തില്‍
അലക്സ് വര്‍ഗീസ്
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളയ്ക്ക് ലിവര്‍പൂളില്‍ കൊടിയിറങ്ങി. ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) ആതിഥേയത്വം വഹിച്ച കലാമേളയില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വിജയകിരീടം കരസ്ഥമാക്കി. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് വാറിംഗ്ടണ്‍ മലയാളി അസോസിയേഷനെ (103) എട്ട് പോയിന്റ് വിത്യാസത്തിലാണ് എം. എം. എ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് എം.എം എ യുടെ ചുണക്കുട്ടികള്‍ റീജിയന്‍ കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് (111) നേടി കിരീടത്തില്‍ മുത്തമിടുന്നത്. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) മൂന്നാം സ്ഥാനത്തും സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ നാലാം സ്ഥാനത്തും എത്തിച്ചേര്‍ന്നു.


കലാതിലകമായി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനിലെ (എം.എം.എ) ഡിക്‌സി സജീവും (17 പോയന്റ് ), കലാപ്രതിഭയായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷനിലെ ഡിയോണ്‍ ജോഷും (15 പോയന്റ് ) തിരഞ്ഞെടുക്കപ്പെട്ടു.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി സമയക്രമം പാലിച്ചും, പരാതികള്‍ക്കിടയുണ്ടാകാത്തവിധത്തിലും കലാമേള നടത്താന്‍ സാധിച്ചത് ഷിജോ വര്‍ഗ്ഗീസ് നേതൃത്വം കൊടുക്കുന്ന റീജിയന്‍ കമ്മിറ്റിക്ക് അഭിമാനിക്കാവുന്ന ഒന്നായി. കൃത്യ സമയത്ത് തന്നെ മത്സരങ്ങള്‍ അവസാനിപ്പിച്ച് സമ്മാനവിതരണവും നടത്തി 8 മണിക്ക് സ്‌കൂള്‍ തിരികെ അധികൃതരെ എല്പിപിക്കുവാനും സാധിച്ചു.

രാവിലെ യുക്മ ദേശീയ ഉപാദ്ധക്ഷ ഡോ. ദീപാ ജേക്കബ് കലാമേള ഓപചാരികമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. റവ.ജേക്കബ് തോമസ് അനുഗ്രാശംസകള്‍ നേര്‍ന്നു. റീജിയന്‍ സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം സ്വാഗതം ആശംസിച്ച ചടങ്ങില്‍ യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ്, നാഷണല്‍ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, കലാമേള കണ്‍വീനറും നാഷണല്‍ കമ്മിറ്റിയംഗവുമായ തമ്പി ജോസ്, റീജിയന്‍ ട്രഷറര്‍ രഞ്ജിത്ത് ഗണേഷ്, ജോയിന്റ് ട്രഷറര്‍ എബി തോമസ്,
റീജിയന്‍ ആര്‍ട്‌സ് കോഡിനേറ്റര്‍ ജോയി അഗസ്തി, ലിംക പ്രസിഡന്റ് മനോജ് വടക്കേടത്ത്, കലാമേള കോഡിനേറ്റര്‍ ബിജു പീറ്റര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് വാശിയേറിയ മത്സരങ്ങളായിരുന്നു വേദികളില്‍ അരങ്ങേറിയത്. ഓഫീസിന്റെ നിയന്ത്രണം ജോയി അഗസ്തി, സാജു കാവുങ്ങ, സുനില്‍, സുനില്‍ ഉണ്ണി, റോസി തമ്പി എന്നിവരുടെ കൈകളില്‍ ഭദ്രമായിരുന്നു. ഹരികുമാര്‍, സുരേഷ് നായര്‍, ഫിലിപ്പ്, മാത്യു അലക്‌സാണ്ടര്‍, ബിനോയി, തോമസ് കുട്ടി ഫ്രാന്‍സീസ്, തോമസ് ജോണ്‍, പ്രമീളാ പീറ്റര്‍, ജനേഷ് നായര്‍, അനീഷ് കുര്യന്‍, കെ.ഡി.ഷാജിമോന്‍, ജോര്‍ജ് വടക്കാംചേരി, തോമസ് മാത്യു, ലൈജു മാനുവല്‍, തുടങ്ങിയവര്‍ കലാമേളയുടെ വിജയത്തിനായി വളരെയധികം സഹായിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തിലും സമ്മാനദാനത്തിലും യുക്മ നാഷണല്‍, റീജിയണല്‍ ഭാരവാഹികളും അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു. ചാമ്പ്യന്‍ അസോസിയേഷനെ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍മാരായ ജോയി അഗസ്തിയും സാജു കാവുങ്ങയും ചേര്‍ന്ന് പ്രഖ്യാപിച്ചു. കലാമേള വിജയിപ്പിച്ച എല്ലാവര്‍ക്കും ജോയി അഗസ്തി നന്ദി രേഖപ്പെടുത്തി. ശബ്ദ ക്രമീകരണങ്ങള്‍ ചെയ്തു തന്നത് ജോജോയും, രുചികരമായ ഭക്ഷണമൊരുക്കിയത് മദര്‍ ഇന്‍ഡ്യ കാറ്ററിംഗ് ആയിരുന്നു.
 
Other News in this category

 
 




 
Close Window