Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് പാസായവര്‍ക്ക് ഐഇഎല്‍ടിഎസ് ഒഴിവാക്കി നഴ്‌സിങ് ജോലി നല്‍കാന്‍ എന്‍എംഎസി നീക്കം
reporter
ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് പാസായവര്‍ക്ക് ഐഇഎല്‍ടിഎസ് ഒഴിവാക്കി നഴ്‌സിങ് ജോലി നല്‍കാന്‍ എന്‍എംഎസി നീക്കം

ഒക്യുപേഷനല്‍ ഇംഗ്ലീഷ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് യുകെയില്‍ നഴ്‌സിങ് ജോലി കിട്ടാന്‍ അവസരമൊരുങ്ങുന്നു. ഇതു സംബന്ധിച്ച് എന്‍എംസി വൃത്തങ്ങള്‍ സൂചന നല്‍കി. ഐ.എല്‍.ടി.എസ് തൃപ്തികരമായ രീതിയില്‍ പൂര്‍ത്തിയാക്കിയ നഴ്‌സുമാരെ കിട്ടാത്തതുകൊണ്ടാണ് നിബന്ധനകളില്‍ വിട്ടുവീഴ്ചയ്ക്ക് എന്‍എംസി തയാറാകുന്നത്. ഐഇഎല്‍ടിഎസ് പാസാകണമെന്ന ഒറ്റ കാരണം കൊണ്ട് യുകെയിലേക്കു പോകാന്‍ കഴിയാതെ നില്‍ക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് ശുഭപ്രതീക്ഷ ഉണര്‍ത്തുന്നതാണ് എന്‍എംസിയുടെ പ്രഖ്യാപനം.
ഭാഷാ ടെസ്റ്റുകള്‍ യൂറോപ്പില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് കൂടി ഏര്‍പ്പെടുത്തിയ കഴിഞ്ഞ ഒന്‍പത് മാസക്കാലത്തില്‍ നഴ്‌സ് റിക്രൂട്ട്‌മെന്റ് 96 ശതമാനമാണ് കുറവ് നേരിട്ടത്. പാസാകാന്‍ എളുപ്പമുള്ള ടെസ്റ്റ് നടത്തി നഴ്‌സുമാരെ പരമാവധി ജോലിക്ക് എടുക്കാന്‍ നഴ്‌സിംഗ് വാച്ച്‌ഡോഗ് അടുത്തയിടെ അനുമതി നല്‍കുകയായിരുന്നു.
നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുമൈന്നാണു കണക്കു കൂട്ടുന്നത്. നിലവില്‍ അര ലക്ഷത്തോളം നേഴ്‌സുമാരുടെ കുറവാണ് യു.കെ.യില്‍ ഉള്ളത്. ബ്രക്‌സിറ്റ് വരുന്നതോടെ യൂറോപ്പില്‍ നിന്ന് നേഴ്‌സുമാര്‍ വാരാതാവുകയും എന്‍.എച്ച്.എസ് പ്രതിസന്ധിയില്‍ നിന്നും കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെടുത്തത്. യു.കെ.യില്‍ എത്തിയ ശേഷം ഐ.എല്‍.ടി.എസ് പാസാകാന്‍ കഴിയാത്തതിന്റെ പേരില്‍ കെയറര്‍മാരായി ജോലി നോക്കുന്നവര്‍ക്ക് ഒ.ഇ.ടി പാസായാല്‍ നേഴ്‌സുമാരാകാം. യു.കെ.യില്‍ കെയറര്‍മാരായി ജോലി നോക്കുന്നവര്‍ക്ക് നേഴ്‌സുമാരാകാന്‍ ബി ഗ്രേഡോടുകൂടി ഒ.ഇ.ടി പാസായാല്‍ മതി.
യു.കെ.യില്‍ നേ്‌ഴ്‌സാകാന്‍ ഐ.എല്‍.ടി.എസ് വേണമെന്ന നിബന്ധന വന്നിട്ട് പത്തു വര്‍ഷമേ ആയുള്ളു. അതിന് മുമ്പ് ആയിരക്കണക്കിന് മലയാളികള്‍ വന്നത് ഐ.എല്‍.ടി.എസ് ഇല്ലാതെയാണ്.
ഒഇടി സംബന്ധിച്ചുള്ള വിവരങ്ങള്‍ അവരുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്:
https://www.nmc.org.uk/news/news-and-updates/nmc-to-amend-english-language-requirements-for-applicants-trained-outside-the-uk/
 
Other News in this category

 
 




 
Close Window