Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
EU പൗരത്വമുള്ളവരുടെ ബന്ധുക്കള്‍ക്ക് യുകെയില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി : അപ്പര്‍ കോടതിയുടെ വിധി പൊളിച്ചെഴുതി
reporter
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വമുള്ളവരുടെ ബന്ധുക്കള്‍ക്ക് ശുഭകരമായൊരു കോടതി വിധി ഉണ്ടായിരിക്കുന്നു. EU പൗരത്വമുള്ളവരുടെ ബന്ധുക്കള്‍ക്ക് യുകെയിലേക്ക് പ്രവേശനം തടസ്സപ്പെടുത്തിക്കൊണ്ട് അപ്പര്‍ ട്രീബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ട് പുതിയ കോടതി ഉത്തരവ് പുറത്തു വന്നു. യൂറോപ്യന്‍ യൂണിയന്‍ പൗരത്വമുള്ളവരുടെ ബന്ധുക്കള്‍ക്ക് ഇമിഗ്രേഷന്‍ ട്രിബ്യൂണലുമായി നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള അവകാശമില്ലെന്നുള്ള നിയമം ഇതോടെ ഇല്ലാതായി. ഇമിഗ്രേഷന്‍ ട്രിബ്യൂണലിലൂടെ ന്യായങ്ങള്‍ സ്വതന്ത്ര ചുതമലയുള്ള ഒരു ജഡ്ജിയെ അറിയിച്ച് ഇത്തരക്കാര്‍ക്ക് (ഇയു പൗരന്മാരുടെ ബന്ധുക്കള്‍ക്ക്) ഇനി യുകെയില്‍ നീതിക്കായി പോരാടാം. 3 സീനിയര്‍ നിയമവിദഗ്ധരുള്‍പ്പെടുന്ന പാനലാണ് ഭേദഗതി വരുത്തി പുതിയ പ്രഖ്യാപനം നടത്തിയത്. ഇന്നു രാവിലത്തെ കോര്‍ട്ട് സെഷനിലാണ് ഈ ഉത്തരവുണ്ടായത്.
എംകെ (പാക്കിസ്ഥാന്‍) 2017 EWCA Civ 1755 എന്ന കേസ് പരിഗണിച്ചുകൊണ്ടാണ് മുതിര്‍ന്ന നിയമവിദഗ്ധരുടെ പാനല്‍ പുതിയ പ്രഖ്യാപനം നടത്തിയത്. യൂറോപ്യന്‍ യൂണിയന്‍ പൗരത്വമുള്ളവരുടെ ബന്ധുക്കളായ ആയിരക്കണക്കിനാളുകള്‍ക്ക് ഈ പ്രഖ്യാപനം ഗുണകരമാകും. യുകെയിലേക്ക് വീസ നിഷേധിക്കപ്പെട്ടവര്‍, റസിഡന്‍സ് സ്റ്റാറ്റസിന് അംഗീകാരം കിട്ടാത്തവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുതിയ ഉത്തരവ് സഹായകമായിത്തീരും.
യൂറോപ്യന്‍ യൂണിയന്റെ പൗരത്വമുള്ളയാളുടെ മാതുലനായ (uncle) എംകെ എന്നയാള്‍ യുകെയില്‍ തുടരാന്‍ അനുമതി തേടി നല്‍കിയ അപ്പീലാണ് പുതിയ വിധിക്ക് വഴിയൊരുക്കിയത്. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് യുകെയില്‍ തുടരാനുള്ള ശ്രമമാണ് എംകെ നടത്തുന്നതെന്നു വിശദീകരിച്ച് ഹോം ഓഫീസ് എംകെയുടെ പരാതി തള്ളി. എന്നാല്‍, ഹോം ഓഫീസിന്റെ ഈ തീരുമാനത്തെ മറി കടന്ന് അപ്പീലിന് അനുമതി നല്‍കിക്കൊണ്ട് ട്രിബ്യൂണല്‍ പുതിയ നീക്കം നടത്തി. അതിനെയും മറി കടക്കാനായി ഹോം ഓഫീസ് അപ്പര്‍ ട്രിബ്യൂണലില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് അപ്പര്‍ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഇയു പൗരത്വമുള്ളവരുടെ ബന്ധുക്കള്‍ക്ക് അപ്പീല്‍ പോകാനുള്ള അനുവാദമില്ലെന്നു വിശദീകരിച്ചു. ഈ വിലങ്ങു തടിയാണ് ഇന്നത്തെ കോടതി വിധിയോടെ ഇല്ലാതായത്.
എംകെ എന്ന പാക്കിസ്ഥാന്‍ അപേക്ഷകനു വേണ്ടി ഇമിഗ്രേഷന്‍ ബാരിസ്റ്ററായ രാജീവ് ശര്‍മയാണ് ഹാജരായത്.
 
Other News in this category

 
 




 
Close Window