Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രക്‌സിറ്റ് നടപടി പൂര്‍ത്തിയാകുന്നതോടെ ബ്രിട്ടീഷ് പാസ്പോര്‍ട്ടിലും മാറ്റം വരുത്തുന്നു
reporter
യൂറോപ്യന്‍ യൂണിയനുമായി ബ്രക്‌സിറ്റ് നടപടി പൂര്‍ത്തിയാകുന്നതോടെ ബ്രിട്ടീഷ് പാസ്പോര്‍ട്ടിലും മാറ്റം വരുത്തും. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ ചിഹ്നമുള്ള ചുവപ്പു കലര്‍ന്ന തവിട്ടു നിറമുള്ള (ബര്‍ഗന്‍ന്ധി കളര്‍ ) പാസ്പോര്‍ട്ട് ആണ് നിലവിലുള്ളത്. യുകെയുടെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തോടെയാണ് പഴയ നീല പാസ്പോര്‍ട്ട് കാലഹരണപ്പെട്ടത്. എന്നാല്‍ യുകെ യൂറോപ്പുമായി വഴിപിരിയുന്നതോടെ പഴയ നീല പാസ്പോര്‍ട്ട് തിരിച്ചുവരുകയാണ്.

2019 മാര്‍ച്ച് 29 നാണ് യൂണിയനുമായി വഴിപിരിയുന്നത്. 1988 ലാണ് ഇപ്പോഴത്തെ രീതിയിലേക്ക് പാസ്പോര്‍ട്ട് മാറുന്നത്. ഇക്കാര്യം എമിഗ്രെഷന്‍ മന്ത്രി ബ്രാന്‍ഡന്‍ ലെവിസ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഈ തീയതിക്കുശേഷവും ഒക്ടോബര്‍ വരെ യൂറോപ്യന്‍ യൂണിയന്റെ ചിഹ്നമുള്ള ബര്‍ഗന്‍ന്ധി കളര്‍ പാസ്പോര്‍ട്ട് ഉണ്ടാകുമെന്നും സൂചനയുണ്ട്. ഇപ്പോഴത്തെ പാസ്പോര്‍ട്ട് കാലാവധിക്ക് മുമ്പ് പുതുക്കി നീല പാസ്പോര്‍ട്ട് ആക്കാനുള്ള ഇളവുണ്ടാകും.


72.50 പൗണ്ട് ചെലവുള്ള പുതിയ പാസ്പോര്‍ട്ട് പിഴവില്ലാത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു അനുസരിച്ചു നിര്‍മിച്ചവ ആയിരിക്കും. രാജ്ഞിയുടെ ശിരോഭൂഷണമായ 'Dieu et Mon Droit' ചിഹ്നം മുന്‍പേജില്‍ സ്വര്‍ണ കളറില്‍ ആലേഖനം ചെയ്യുമെന്നും ഉള്‍പേജുകളില്‍ യുകെയുടെ നാല് അതിര്‍ത്തികളിലെയും ദൃശ്യങ്ങള്‍ പശ്ചാത്തലമാകുമെന്നും സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

തട്ടിപ്പുകാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സവിഷേതകളോട് കൂടിയ ലോകത്തെ ഏറ്റവും സുരക്ഷിത യാത്രാ രേഖയായി പുതിയ നീല പാസ്പോര്‍ട്ട് മാറുമെന്നാണ് സൂചന.
 
Other News in this category

 
 




 
Close Window