Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
അസോസിയേഷന്‍
  Add your Comment comment
ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
reporter
ചേതന യുകെക്ക് പുതുനേതൃത്വം. ബോണ്‍മൗത്തിലെ ഹൗക്ക്രോഫ്‌റ് കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന പൊതുയോഗം ആണ് പുതുനേതൃത്വത്തെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ് വിനോ തോമസിന്റെ അഭാവത്തില്‍ ചേതന യുകെ വൈസ് പ്രസിഡന്റ് സുജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രഷറര്‍ ലിയോസ് പോള്‍ സ്വാഗതവും ഓക്സ്ഫോര്‍ഡ് യൂണിറ്റ് ഭാരവാഹിയായിട്ടുള്ള ഷാജി സ്‌കറിയ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി ശ്രീകുമാര്‍ അവതരിപ്പിച്ച സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രതിനിധികളുടെ ചര്‍ച്ചകള്‍ക്ക് ശേഷം പാസാക്കി.

ലിയോസ് പോളിനെ ജനറല്‍ സെക്രട്ടറിയായും,സുജു ജോസഫിനെ പ്രസിഡന്റായും,ജെ എസ് ശ്രീകുമാറിനെ ട്രെഷററായും തിരഞ്ഞെടുത്തു. കൂടാതെ ജിന്നി ചാക്കോ, വിനോ തോമസ്, എബ്രഹാം മാരാമണ്‍, ഷാജി സ്‌കറിയ എന്നിവര്‍ അടങ്ങുന്ന ഏഴംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.


കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ യോഗം മുക്തകണ്ഠം പ്രശംസിച്ചു. കൃത്യമായി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും കമ്മറ്റി വിജയം കണ്ടതായി പൊതുയോഗം വിലയിരുത്തി. ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റ് സ്ഥാപിക്കുന്നതിനും കുട്ടികള്‍ക്കായി മ്യൂസിക് ക്ളാസ്സുകള്‍ ആരംഭിക്കുന്നതിനും കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. പാലക്കാട് എം പി എം ബി രാജേഷ് രൂപം കൊടുത്ത പ്രെഡിക്ട് 2016 സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ചേതന യുകെ നല്‍കിയ സഹായം വളരെ വലുതാണ്. നൂറോളം നിര്‍ദ്ധനരായ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന പഠനസഹായത്തിന് ചേതന യുകെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഭാഗഭാക്കായി. രണ്ടു വര്‍ഷമായി പതിനഞ്ചോളം നിര്‍ദ്ധന വിദ്യാര്തഥികള്‍ക്കുള്ള പഠന സഹായം നല്‍കിയ ചേതന യുകെ, ഇക്കാലയളവില്‍ ഏകദേശം മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ് കുട്ടികളുടെ പഠനത്തിനായി നല്‍കിയത്.


പ്രെഡിക്റ്റിന്റെ രണ്ടാം ഘട്ടം കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉത്ഘാടനം നിര്‍വ്വഹിച്ചു. ചേതന അംഗങ്ങളും പ്രഡിക്ട് 2018 ന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്. പ്രെഡിക്ട് 2018ല്‍ അംഗമായി നിര്‍ദ്ധന വിദ്യാര്തഥികള്‍ക്ക് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്ന നല്ലവരായ എല്ലാ അഭ്യുദയകാംക്ഷികളും 07533289388 ലിയോസ് പോള്‍, 07904605214 സുജു ജോസഫ്, 07886392327 ജെ എസ് ശ്രീകുമാര്‍ എന്നിവരെ ബന്ധപ്പെടെണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
 
Other News in this category

 
 




 
Close Window